സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് അതിജീവനത്തിന്റെ പോരാട്ടം

കൊറോണവൈറസ് അതിജീവനത്തിന്റെ പോരാട്ടം

ലോകത്തെ ഭീതിയിലാക്കിയ ഒരു വൈറസാണ് കൊറോണ വൈറസ് അഥവാ *COVID-19*. ഒരുപാട് ആളുകളെ കൊന്നൊടുക്കാൻ കഴിവുള്ള വൈറസുകളാണിവ. ഇതു ആദ്യമായി ചൈനയിലെ വുഹാനിലാണ് കണ്ടെത്തിയത്. തലവേദന, ചുമ, തുമ്മൽ, തൊണ്ടവേദന, ക്ഷീണം, എന്നിവയാണ് ഇതിന്റെ ലക്ഷണം . ചുമയിലൂടെ ഹസ്ത ദാനത്തിലൂടെ എന്നിങ്ങനെ നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധം ഈ വൈറസ് ആളുകളിൽ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർ പറയുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്. എപ്പോഴും നമ്മുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകി വൃത്തിയാക്കണം. ആരെങ്കിലും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അകലം പാലിക്കണം. കഴിയുന്നതും വീടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കണം. കൈകൾ വൃത്തിയാക്കാതെ മൂക്കിലോ കണ്ണിലോ തൊടാൻ പാടില്ല. ചുമയോ തുമ്മലോ പനിയോ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയെ സമീപിക്കുക. പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. ഈ നിർദേശങ്ങൾ പാലിച്ചാൽ നമ്മുക് കൊറോണ അഥവാ *COVID-19* എന്ന വൈറസും അവ പരത്തുന്ന രോഗങ്ങളിൽനിന്നും രക്ഷനേടാം. അതുകൊണ്ടു ഈ മഹാമാരിയെ ജാഗ്രതയോടെ നമ്മുക്കു നേരിടാം.

  • വ്യഗ്രത വേണ്ട ജാഗ്രത മതി*
ബിനോയ്‌. V
9 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം