സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പ്രശാന്ത സുന്ദരമായ ഒരു കൊച്ചുഗ്രാമമാണ് രാമപുരം.ആ ഗ്രാമത്തിൽ അച്ഛനമ്മമാരോടൊപ്പം വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നു രാമുവും ദാമുവും.അയൽക്കാരാനായ അപ്പു അവരുടെ ഉറ്റ സുഹൃത്തായിരുന്നു.അവർ എല്ലാ ദിവസവും ഒരുമിച്ചു കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും കളിയ്ക്കുകയും ചെയ്യുമായിരുന്നു.എന്നാൽ ഒരു ദിവസം അപ്പു ദാമുവിനെയും രാമുവിനെയും കളിയ്ക്കാ൯ വിളിച്ചപ്പോൾ അവർ ഒാടി മറഞ്ഞു.കാരണമന്വേഷിച്ചപ്പോൾ ഇപ്പോൾ കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ.സമ്പർക്കം മൂലമാ അത് പകരുന്നത്.അതുകൊണ്ട് ഈ അവധിക്കാലം വീട്ടിലാണ് ആഘോഷിക്കേണ്ടത്.അപ്പോൾ അപ്പു ദാമുവിനോട് ചോദിച്ചു വീട്ടിനുള്ളിൽ എങ്ങനെ ആഘോഷിക്കും.പുസ്തകം വായിക്കാം,ചിത്രം വരയ്ക്കാം,അമ്മയെ സഹായിക്കാം,ചൂടോടെ ആഹാരം കഴിയ്ക്കാം അങ്ങനെ ഒരൂപാട് കാര്യങ്ങൾ ചെയ്യാം.എന്നാൽ ഞാനും എന്റെ വീട്ടിൽ ഇങ്ങനെയൊക്കെ തന്നെ ചെയ്യാം എന്ന്പറഞ്ഞ് അപ്പു വീട്ടിലേക്ക് പോകുമ്പോൾ ദാമു പറഞ്ഞു 'വീട്ടിൽ ചെന്നിട്ട് നന്നായി സോപ്പിട്ട് കൈ കഴുകേണമേ".”ഓ,ശരി.”എന്നാൽ നമുക്ക് പിന്നെ കാണാം.

അജീഷ എ ബി
9സി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ