സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/അവസാനത്തെ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
അവസാനത്തെ വൈറസ്

അ വസാന വൈറസ്
 മർത്ത്യനെ വിട്ട്
മണ്ണിൽ വീണു മരിക്കുമ്പോൾ മനുഷ്യ-
മനസുകളിൽ സൂര്യൻ ഉദിക്കും

ചിതറിപോയ സ്വപ്നങ്ങളെയെല്ലാം
ചേർത്തുപിടിച്ച് അവർ വീണ്ടും
അതിജീവനത്തിൻ സദ്യ ഒരുക്കും.

പോയി മറയാതെ അവശേഷിച്ച
കുഞ്ഞു ജന്മങ്ങളിൽ ഈശ്വരൻ,വീണ്ടും
പൂക്കൾ വിരിയുകയും അതിൽ ശലഭങ്ങൾ തേൻ നുകരുകയും ചെയ്യും

പോലെയും അവന്റെ സന്തതികളെ
ദൈവം വീണ്ടും വർധിപ്പിക്കും

ജാതിയും മതവുമില്ലാതെ
സ്നേഹത്തിന്റെ സഹോദര്യത്തിന്റെ
പുതിയ ലോകം ഉയർന്നു വരും.

മലമുകളിൽ സൂര്യൽ ഉദിക്കുകയും
പക്ഷികൾ കളകളരാവം മുഴക്കുകയും
മർത്ത്യൻ അവന്റെ സന്തോഷത്തിന്റെ
വഴികൾ തേടി പോകുകയും ചെയ്യും

അതെ അവസാനത്തെ വ്യാധിയും
മായുമ്പോൾ നമ്മൾ
അതിജീവനത്തിന്റെ ഉയിർപ്പിന്റെ,
പുതിയ ഗാഥകൾ പാടും.....
ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ മണൽ തരികൾ
 

അഷ്വൽ ജോൺ
8 A സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020