സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി

മനുഷ്യ നേത്രങ്ങളാൽ കാണുവാൻ അസാധ്യമാ-
മത്രയും സൂക്ഷ്മമാം കണികകളല്ലയോ
മർത്യജന്മങ്ങളിൽ താണ്ഡവമാടിയ
അസുരജന്മത്തിൻ അവതാരമല്ലയോ
മനുഷ്യവംശത്തെ കൂട്ടിലടച്ചു നീ
മനുഷ്യന്റെ നന്മയെ പുനർജനിപ്പിച്ചു നീ
രക്തബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു
പ്രകൃതിതൻ നന്മയെ പുനർജനിപ്പിച്ചു നീ
മനുഷ്യലക്ഷങ്ങളെ കുരുതികൊടുത്തിട്ട്
ഹരിതമാം പ്രകൃതിയെ വീണ്ടെടുത്തു നീ.

ദേവി എം
9 A സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത