സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വർത്തമാനകാല സാഹചര്യത്തിൽ, നമുക്ക് ഏറ്റവും വേണ്ട ഒരു മുഖ്യ കടമയാണ് ശുചിത്വം പാലിക്കുക എന്നത്. നമ്മൾക്ക് ഓരോരുത്തർക്കും അവരവരുടെ വ്യക്തിശുചിത്വം ഉണ്ട്. അത് നമ്മൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നമ്മുക്ക് രോഗങ്ങൾ വരും. അതുകൊണ്ട് നമ്മളെല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും നമ്മുടെ വീടും പരിസരവും വൃത്തിയായി വെക്കേണ്ട തുമാണ് പ്രത്യേകിച്ചും ഈകൊറോ ണക്കാലത്ത്.

ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് കൊറോണ എന്ന രോഗത്തെ മറികടക്കാനാവു..

ശുചിത്വം രണ്ടുതരമുണ്ട്....... 1 വ്യക്തിശുചിത്വം 2 സമൂഹ ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കുക യാണെങ്കിൽ സമൂഹ ശുചിത്വം ഉണ്ടാവും ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ രോഗപ്രതിരോധശേഷിയുള്ള വരും നല്ല ആരോഗ്യം ഉള്ളവരുമായി നിൽക്കുകയുള്ളൂ വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കാൻ നാം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് നല്ല വസ്ത്രവും ഭക്ഷണവും പാർപ്പിടവും ശുചിത്വത്തെ ആണിക്കല്ലുകൾ ആണ്. പൊതുസ്ഥലങ്ങളിൽ ഉള്ള മലമൂത്രവിസർജനം അഴുക്കുചാൽ രോഗാതുരമായ അന്തരീക്ഷം എന്നിവയിൽ നിന്നൊക്കെ നാം മുക്തരായിരിക്കണം.....

നല്ല ആരോഗ്യത്തിന് ശുദ്ധജലം മുഖ്യഘടകമാണ് ജലസ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക കുടിവെള്ള സ്രോതസ്സുകൾ തുറക്കാതിരിക്കുക മലിനജലം കലരാതെ കുടിവെള്ളം സംരക്ഷിക്കുക മുതലായ കാര്യങ്ങളിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ശുചിത്വമില്ലാത്ത പരിസരം എന്നതിന് മലിനമായ വായുവും കാരണമാണ് ശുദ്ധ ജലവും ശുദ്ധവായുവും ഏതൊരു പൗരനെയും അവകാശമാണ് ശുചിത്വ പൂർണമായ നല്ലൊരു ഭാവിക്ക് നമ്മളെ വരും വിശിഷ്യ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാലിന്യമില്ലാത്ത വെള്ളവും വിഷം കലരാത്ത വായുവും നമുക്ക് അനുഭവിക്കാനും ആസ്വദിക്കാനും കഴിയുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസം ഉണ്ട് ശുചിത്വ കേരളം സുന്ദര കേരളം എന്ന മുദ്രാവാക്യമുയർത്തി നമുക്ക് ഒന്നിച്ച് മുന്നേറാം.....


അനിരുദ്ധ് കരുൺ എസ്
9th B സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം