ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കു‍ഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ എന്ന വലിയ നാമധേയത്തിനു നിദാനം.

1966-ലാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്.1960-65 കാലത്തെ ചരിത്രത്തിന്റെ ഏടുകൾ തുറന്നാൽ ശ്രീ മടപ്പള്ളി കണ്ണൻ,പാറയിൽ കരുണാകരൻ,നാണിയിൽ കണ്ണൻ,കോറോക്കാരൻ കുട്ട്യപ്പ തുടങ്ങിയവരുൾപ്പെട്ട ക്ഷേത്രക്കമ്മിറ്റിയെ സ്മരിക്കാതെ വയ്യ.

ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം തികച്ചും സൗജന്യമായി ക്ഷേത്രത്തിനു സമർപ്പിച്ചത് കോറോക്കാരൻ കുട്ട്യപ്പ എന്ന പുണ്യാത്മാവാണ്.

തുടക്കം മുതൽ 2000-വരെ നീണ്ട 34വർഷക്കാലം പി.ദാമോദരൻ മാസ്റ്ററായിരുന്നു ഇവിടത്തെ പ്രധാനാധ്യാപകൻ.

വി.വി.കുഞ്ഞിരാമൻ മാസ്റ്റർ,പരത്തി കരുണാകരൻ മാസ്റ്റർ,കെ.വി.രാമചന്ദ്രൻ മാസ്റ്റർ,പാറയിൽ കുഞ്ഞിരാമൻ മാസ്റ്റർ,വി,നാരായണൻ മാസ്റ്റർ എന്നിവർ ഇവിടത്തെ ആദ്യകാല അധ്യാപകരാണ്.സരസ്വതി ടീച്ചർ,പ്രഭാകരൻ മാസ്റ്റർ,ടി.വി.ഗണേശൻ മാസ്റ്റർ,സി.കെ.രാജേഷ് മാസ്റ്റർ,സത്യവതി ടീച്ചർ എന്നിവരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം