ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ
      ചൈനയിലെ വുഹാനിൽ രൂപം കൊണ്ട  കൊറോണ എന്ന മഹാമാരി.കോവിഡ്- 19 എന്ന  വിളിപ്പേരുമായി  ലോക പ്രശസ്തി നേടി.മാനവ ഹൃദയങ്ങളിൽ എന്നും ഒരു തീക്കനലായി ജ്വലിച്ചുകൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ലോകത്താകെ പടർന്ന്  കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് പൂർണ്ണമായ പരിഹാരം കാണാൻ കഴിഞ്ഞില്ല. ലക്ഷകണക്കിന് മനുഷ്യരുടെ ജീവൻ എടുത്തിട്ടും ഈ വൈറസിൻ്റെ  പക  തീരുന്നില്ല. പ്രകൃതി സ്വയം ഒരുക്കുന്ന ഒരു പ്രതിരോധമാണ് ഈ വൈറസ് .
    കൊച്ചു  കേരളത്തിൽ തൃശ്ശൂരിലാണ്  കൊറോണ എന്ന മഹാമാരിയെ  കണ്ടെത്തിയത്. ഇതിൻ്റെ ഭാഗമായി  ലോക് ഡൗൺ  എന്ന പൂർണ്ണ അടച്ചിടലുമായി ലോകം  മുന്നേറുന്നു. സർക്കാറിൻ്റെ ഓരോ നിർദ്ദേശങ്ങളും  അനുസരിച്ച്  നമുക്ക് മുന്നേറാം. ലോക് ഡൗണിൻ്റെ ഭാഗമായി  നമുക്ക് വേണ്ടി  രാപ്പകലില്ലാതെ സർക്കാറും, പോലീസും ,ആരോഗ്യ പ്രവർത്തകരും സ്വന്തം സുഖ സൗകര്യങ്ങളെ  മാറ്റി വച്ച്  നമ്മുടെ നന്മക്കായി പ്രവർത്തിക്കുകയാണ്  
       ഇടക്കിടെ  കൈകൾ  കഴുകിയും  വീടിന് പുറത്തിറങ്ങാതെയും ഈ  മഹാമാരിയെ  പ്രതിരോധിക്കാൻ  സർക്കാർ  നിർദ്ദേശിക്കുന്നു. ഡോക്ടേഴ്സിനെയും  നേഴ്സ്മാരെയും  നമുക്ക് ആദരിക്കാം. അവരുടെ  സുരക്ഷയെയും  കുടുംബത്തെയും മാറ്റി വച്ച് രോഗികളുമായി ഇടപെട്ട് അവർക്ക്  രോഗം  ഭേദമാകാൻ  പരിശ്രമിക്കുന്നു. 
     "ബ്രേയ്ക്ക്  ദി  ചെയിൽ " എന്ന മുദ്രാവാക്യവുമായി  നമുക്ക്  ഈ  മഹാമാരിയെ  പ്രതിരോധിക്കാം. നമുക്ക് കാവലായി കാവൽ മാലാഖ മാരായി  നേഴ്സും ഡോക്ടേഴ്സും   മാറ്റ് ആരോഗ്യപ്രവർത്തകരുമുണ്ട്. കൈകൾ  കഴുകിയും വ്യക്തി  ശുചിത്വം പാലിച്ചും നമുക്ക്  നേരിടാം  ഈ മഹാമാരിയെ. സർക്കാർ ഒപ്പമല്ല മുന്നിലുണ്ട് . നമുക്ക് പ്രതിരോധിക്കാം  കീഴടക്കാം ഈ മഹാമാരിയെ   
BREAK THE CHAIN.
            Stay      safe 😷
Stay home😷
അൻവിയ. എ
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം