ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ അനുഭവങ്ങൾ

കൊറോണ കാരണം സ്ക്കൂൾ അടക്കുന്നുവെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം ഭയങ്കര സങ്കടമായിരുന്നു. ഇനി എന്തു ചെയ്യും? കൂട്ടുകാരെ കാണാനും കളിക്കാനുമൊന്നും പറ്റില്ലല്ലോ.! അഞ്ചാം ക്ലാസിലെ കൂട്ടുകാരുടെ യാത്രയയപ്പും പരീക്ഷയും കാത്തിരുന്ന ഞങ്ങൾക്ക് അതെല്ലാം നഷ്ടമായി..... സ്കൂൾ പൂട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ബോറടിക്കാൻ തുടങ്ങി. പിന്നെ പ്പിന്നെ കൊറോണ ദിനങ്ങൾ ഞങ്ങൾ ആഘോഷിച്ചു തുടങ്ങി. ഇപ്പോൾ രാവിലെ മുതൽ രാത്രി വരെ ചേട്ടൻമാരും ചേച്ചിമാരും എല്ലാം കൂടി കളിയാണ്.പല വിധ കളികൾ!!! ഉച്ച സമയത്ത് ടി.വി.കാണും. ബാക്കി മുഴുവൻ സമയവും ഓടിയും ചാടിയും കളിക്കും. ചിലപ്പോൾ അമ്മയും അച്ഛനും എല്ലാം കൂടും.പണ്ടത്തെ പല കളികളും ഞങ്ങൾ ഇപ്പോൾ പഠിച്ചു............................: എല്ലാവരും വീട്ടിലുള്ളതുകൊണ്ട് എനിക്ക് ഏറെ സന്തോക്ഷമായി. ബേക്കറി സാധനങ്ങൾ മാത്രം തിന്നുമായിരുന്ന ഞങ്ങൾക്ക് അമ്മ പല തരം നാടൻ പലഹാരങ്ങൾ ഉണ്ടാക്കിത്തരും. പഴുത്ത ചക്കയും പച്ചക്കറികളും നാടൻ ഭക്ഷണവും കഴിക്കാൻ തുടങ്ങി. രാത്രിയിലെ കഞ്ഞിയും പുഴുക്കും എന്ത് രുചിയാണെന്നോ?.............. ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണ എന്ന മഹാമാരിയെക്കുറിച്ചും അത് ലോകം മുഴുവൻ പടർന്നു പിടിക്കുന്നതിനെക്കുറിച്ചും പത്രങ്ങളിലും ടി.വിയിലുമൊക്കെ കാണുമ്പോൾ പേടി തോന്നുന്നു '. ഈ കൊറോണ കാലത്ത് നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം സാമൂഹിക ശുചിത്വംഎന്നിവ അതിൽ പ്രധാനമാണ്........................ കോവി ഡിനെതിരെ പൊരുതാൻ നമുക്ക് ഭയമല്ല' ജാഗ്രതയാണ് വേണ്ടത്..... ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച എല്ലാ നിർദേശങ്ങളും അനുസരിക്കണം. എന്നാൽ മാത്രമേ ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയൂ

ശ്രേയ.എം.ജയരാജ്
4 ശിവ വിലാസം എൽ.പി.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം