ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ മലിനീകരണവും പകർച്ചവ്യാധികളും

Schoolwiki സംരംഭത്തിൽ നിന്ന്
മലിനീകരണവും പകർച്ചവ്യാധികളും സൃഷ്ടിക്കുന്നു

നമ്മുടെ നിലനിൽപിന് ഏറ്റവും ആവശ്യം ഭൂമിയുടെ നിലനിൽപ് ആണ് . എന്നാൽ നാം ഏവരും ഭൂമിയെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നത്. നാം ഏവരും തന്നെ വ്യക്തി ശുചിത്വത്തിൽ ഏറെ ശ്രദ്ധാലുക്കളാണ്. എന്നാൽ ആരോഗ്യകരമായ ഒരു ജീവിതത്തിനു വ്യക്തി ശുചിത്വം മാത്രം മതിയോ? അല്ല, പരിസരശുചിത്വവും വ്യക്തിശുചിത്വവും നല്ലൊരു ഭാവിക്കു അത്യാവശ്യം തന്നെയാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു മുൻപ് നാം ഏവരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇതു നമ്മെ മാത്രമല്ല നാം ഉൾപ്പെടുന്ന ഒരു സമൂഹത്തെ കൂടിയാണ് ബാധിക്കുന്നതു. നാം നമ്മുടെ ഭാവി തലമുറയുടെ സന്ദോശങ്ങളിൽ ഏറെ കരുതൽ ഉള്ളവരാണ്. അവർക്കു വേണ്ടി രാപ്പകൽ ഇല്ലാതെ അധ്വാനിച്ചു പണം സമ്പാദിക്കുന്നു. പണം സമ്പാദിക്കാതെ പ്രകൃതി നമുക്ക് നൽകിയ വിഭവങ്ങൾ പാഴാക്കാതെ അടുത്ത തലമുറയ്ക്ക് ആയി കൈമാറിക്കൊണ്ടാണ് നാം അവരോടുള്ള കരുതൽ പ്രകടമാക്കേണ്ടതു. ഇന്നുള്ള പല രോഗങ്ങൾക്കും പരിസ്ഥിതി മലിനീകരണമാണ് കാരണം. മാലിന്യം പെരുകുംതോറും രോഗവാഹകരായ കൊതുകുകളും പെരുകുന്നു. പഴയ കാലങ്ങളെ അപേക്ഷിച്ചു പുതിയ കാലത്ത് പ്രതിരോധം ശക്തമാണ്. ശാസ്ത്രവളർച്ചയുടെ നേട്ടം തന്നെയാണിത്. എന്നാൽ പണ്ട് കാലങ്ങളിൽ പകർച്ച വ്യാധികൾ കുറവാണ്. ശാസ്ത്രവും മനുഷ്യരും വളർന്നിട്ടും ഇപ്പോഴാണ് പുതിയ പകർച്ചവ്യാധികൾ ജനിക്കുന്നത് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. കേരളത്തിൽ വസൂരി, നിപ്പ ഇപ്പോൾ കോവിടും ഭീതി ജനിപ്പിച്ച വൈറസുകളാണ്.

ലോക്ക് ഡൌൺ നല്ലൊരു പരീകഷണമായിരുന്നു. വലിയൊരു പാഠം അത് മനുഷ്യന് പകർന്നു നൽകി. മനുഷ്യരാശിക്ക് രക്ഷപെടാൻ നല്ലൊരു അവസരവും. കാലാവസ്ഥാ മാറ്റത്തിനും ചൂടേറ്റത്തിനും കാരണമായ മലിനീകരണവും അമിത ഇന്ധന ഉർജഉപയോഗവും കുറയ്ക്കാൻ ലോകത്തിന് കഴിയുമെന്ന് ലോക് ഡൗൺ നമ്മെ പഠിപ്പിച്ചു. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തതോടെ വായുവും ശുദ്ധമാകുന്നതായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ കണക്കുകൾ. വായു ഗുണനിലവാര സൂചിക 50 ഇൽ താഴെ വരുമ്പോഴാണ് കൂടുതൽ ശുദ്ധവായു. 21ആം നൂറ്റാണ്ടു പിറന്നതിൽ പിന്നെ ലോകം മൂന്നു മഹാമാരികളിൽ കൂടിയാണ് കടന്ന് പോയതു. സാർസ്(2003),H1N1(2009), കോവിട് (2019). യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടതിനെക്കാളേറെ ആളുകൾ ഈ വൈറസ് ബാധകൾ മൂലം മരിച്ചു. ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ജന്തു ജന്യ മഹാമാരികൾ പെരുകുന്നതിനു പിന്നിൽ ഈനാംപേച്ചി മുതൽ വവ്വാലുകൾ വരെയുള്ളവയുടെ കാണാകൈകൾ ഉണ്ട്. H1N1പടർന്നത് മെക്സിക്കോയിലെ പന്നിഫമിൽ നിന്നാണ്. ഇത് കൂടാതെ കോഴിഫമുകളിൽ നിന്ന് പക്ഷിപ്പനിയും ഒട്ടകത്തിൽനിന്നും മെർസ് രോഗവും കുരങ്ങ്, പന്നി എന്നിവയിൽ നിന്ന് എബോളയും വെസ്റ്റിനെയ്‌ലും സികയും കുരങ്ങുപനിയും നിപയും പൊട്ടി പുറപ്പെട്ടു. കാലാവസ്ഥാമാറ്റം ഈ രീതിയിൽ തുടർന്നാൽ ജന്തു ജന്യ വൈറസ് രോഗങ്ങൾ പെരുകുമെന്നതിൽ സംശയമില്ല.

അർച്ചന ജയകുമാർ
8 C ശിവറാം എൻഎസ്എസ് എച്ച്‌ എസ് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം