ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ അപ്പുവിനെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സ്വപ്നം

എന്റെ പേര് അപ്പു എന്നായിരുന്നു എന്റെ വീട്ടിൽ ഞാനും എന്റെ അമ്മയും അച്ഛനും പിന്നെ എന്റെ അനിയനും മാത്രമേ ഉള്ളായിരുന്നു എന്റെ അനിയന്റെ പേര് അക്കു എന്നായിരുന്നു അവന് ഒരു വയസ്സായ ആയുള്ളൂ ഞാൻ ആറിൽ ആണ് പഠിക്കുന്നത് സ്കൂളിൽ പഠിത്തം ഉള്ളപ്പോൾ ഞാൻ ഒരു സൈക്കിളിൽ ആണ് പോകുന്നത് ഇപ്പോൾ വെക്കേഷൻ ആയതു കൊണ്ട് എനിക്ക് ഭയങ്കര ബോറാണ് മുൻപ് വെക്കേഷന് കൂട്ടുകാരെല്ലാം കളിക്കാൻ വരുമായിരുന്നു ഇപ്പോൾ ആരും പുറത്തു പോലും ഇറങ്ങുന്നില്ല എന്തായിരിക്കും? അതുകൊണ്ട് മുൻപൊക്കെ ഞാൻ സൈക്കിൾ ചവിട്ടാൻ റോഡിൽ പോകുമായിരുന്നു ഇപ്പോൾ കുറച്ചു ദിവസങ്ങളായി അമ്മ സൈക്കിൾ എടുക്കരുതെന്നും വീട്ടിനുള്ളിൽ ഇരിക്കണമെന്നും കൈകൾ നന്നായി കഴുകണം എന്നും പറയുന്നു അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ഒരു ദിവസം ഞാൻ അമ്മയും അച്ഛനും അറിയാതെ സൈക്കിൾ എടുത്ത് റോഡിൽ പോയി അവിടെ ആണെങ്കിലോ ആരെയും കാണുന്നില്ല അടുത്ത വീടുകളിലെ മനുഷ്യർ പുറത്തു പോലും ഇറങ്ങുന്നില്ല റോഡിൽ ഒരനക്കം പോലും ഇല്ല ഞാൻ കുറച്ചുനേരം സൈക്കിൾ ചവിട്ടി കൊണ്ടിരുന്നപ്പോൾ എന്തോ ഒരു വ്യത്യസ്ത തരത്തിലുള്ള ഒരു സാധനം അവിടെ നിൽക്കുന്നത് കണ്ടു ഞാൻ സൈക്കിൾ ചവിട്ടി അയാളുടെ അടുത്ത് എത്തിയപ്പോൾ എന്നെ അയാൾ പിടിച്ചു നിർത്തിയിട്ട് ചോദിച്ചു: നിന്റെ പേര് എന്താണ് ഞാൻ എന്റെ പേര് പറഞ്ഞതിനുശേഷം അയാളുടെ പേര് എന്താണെന്ന് ചോദിച്ചു അയാളുടെ പേര് കോ വിഡ് 19 എന്നായിരുന്നു ആളുകളെല്ലാം അയാളെ കൊറോണ എന്നാണ് വിളിക്കുന്നത് അയാൾ എന്റെ നേരെ കൈകൾ നീട്ടിയിട്ട് പറഞ്ഞു: ഇന്നുമുതൽ നമ്മൾ ഫ്രണ്ട്സ്. അപ്പോഴാണ് ആരെയും തൊടരുതെന്ന് അമ്മ പറഞ്ഞത് എനിക്ക് ഓർമ്മ വന്നത് അതുകൊണ്ട് ഞാൻ കൊ റോണക്ക് തിരിച്ചു കൈ കൊടുത്തില്ല അപ്പോൾ കൊറോണ എന്റെ അടുത്ത് പറഞ്ഞു: എനിക്ക് മനുഷ്യരുടെ കൂടെ നടക്കുന്നതാണ് ശീലം ഇപ്പോൾ എനിക്ക് നിന്നെ കിട്ടിയല്ലോ ഞാൻ നിന്റെ കൂടെ വന്നോട്ടെ എന്ന് കൊറോണ എന്നോട് ചോദിച്ചു ഞാൻ ഇല്ല എന്ന് മറുപടിയും കൊടുത്തു അപ്പോൾ കോറോണക്ക് ദേഷ്യം വന്നു ഞാൻ പേടിച്ചുപോയി ഞാനവിടെ നിന്നും ഓടി അത് പുറകെ ഓടി ഞാൻ വീടിന്റെ പടിവാതിൽക്കൽ വന്ന് നിന്നു എന്നിട്ട് പുറത്ത് ബാത്റൂമിൽ കയറി കുളിച്ചു വൃത്തിയായി ഇറങ്ങി വന്നപ്പോൾ കൊറോണ നാണിച്ചു പോയി അപ്പോൾ അമ്മ എന്നെ വന്ന് വിളിച്ചു അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കണ്ടത് സ്വപ്നമാണെന്ന് ഇത് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു ഇത് കേട്ട് അച്ഛൻ ചിരിച്ചുകൊണ്ട് എന്താണ് കൊറോണ എന്ന് പറഞ്ഞു തന്നു അപ്പോഴാണ് അമ്മ വീട്ടിൽ ഇരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായത് ഇന്നുമുതൽ ഞാൻ കൊറോണ എന്ന് പറയുന്ന മാരകരോത്തെ ലോകത്തിൽ നിന്നും ഒഴിവാക്കുന്നത് വരെ പരിശ്രമിക്കുമെന്ന് ഞാൻ തീരുമാനിച്ചു

                                                                                                               Break the chain
ശ്രദ്ധ
6 D ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ