ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭൂതം

കൊറോണ എന്നൊരു ഭൂതം
ലോകവിനാശകാരി
ഒരുപാടു ജീവൻപൊലിഞ്ഞു,
ഒരുപാട് നെഞ്ച് തകർന്നു, പക്ഷെ
ഒരിറ്റു കണ്ണുനീരുപോലും
വീഴില്ല വീഴില്ല കണ്ണിൽനിന്ന് (2)

മനസ്സിന്റെയുള്ളിൽ തഴുകിത്തലോടി സമാശ്വസിപ്പിക്കും മാലാഖമാർ (2)
വിറക്കാത്ത കൈകളാൽ മുന്നോട്ട്പോരാടി
നമ്മുടെപ്രിയ മാലാഖമാർ
ആംബുലൻസിൽ ചീറിപ്പായുന്ന രോഗിയും
ഡ്രൈവറും മാത്രമേ റോഡിലിപ്പോൾ(2)

തൊടാതെ മനസ്സിന്റെയു ള്ളിൽ തൊടുന്ന
മാലാഖാമാരാകുന്ന നഴ്സുമാരും(2)
എന്തിനെ നാം പതിനാലുദിനം വെറുതെ
വീടിനുള്ളിൽ കഴിഞ്ഞുകൂടുന്നു
എന്നു ചിന്തിക്കാതെ റോഡിലിറങ്ങുന്നതെന്തിനെ
എന്തിനെ എന്തിനിപ്പോൾ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം
നാട്ടിലോ റോഡിലോ ആരുമില്ല(2),
പക്ഷെ ഒരുപാട് ധൈര്യശാലികളവർ
പായുന്നു പായുന്നു റോഡിലൂടെ(2)
വീടിനോ നാടിനോ വേണ്ടിയല്ല അവർ
കാക്കിയിട്ടവർ നമുക്കായിനിൽക്കുന്നു (2)
ഇനിയുമുണ്ടിനിയുമുണ്ട് പ്രതീക്ഷതൻ
തിരിനാളം നമുക്കായിനിയുമുണ്ട് (2).

ശ്രീഭദ്ര ജെ
7.D ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത