11 2020
ശനി ഏപ്രിൽ
ഒരോ ദിവസവും എഴുന്നൽക്കുന്നത് കൊറോണയെ കുറിച്ചുള്ള വാർത്തകൾ കേട്ടുകൊണ്ടാണ്. തികച്ചും ഭയാനകമായ വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്,പക്ഷേ ഇന്ന് പത്രം തുറന്നു നോക്കിയപ്പോൾ വളരെ ആനന്ദപ്രദമായ വാർത്തകളാണ് വായിച്ചത് .ഒരു കേരളീയൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന വാർത്തകൾ. ഇന്നത്തെ ദിവസം 27 പേർക്കാണ് രോഗം ദേദമായത്. കേരളത്തിലിതോടെ 364 രോഗികളിൽ 124 പേർക്ക് രോഗം ഭേദമായി എന്ന വാർത്ത തികച്ചും പ്രത്യാശ നൽകുന്നതാണ്.