കാലത്തെഴുന്നേറ്റു പത്രം തുറന്നാലും
TV തുറന്നാലും ഫോൺ തുറന്നാലും
കേൾക്കുന്ന വാർത്തയിതൊന്നേയുള്ളൂ
കോവിഡ് 19 എന്ന കൊറോണ പുലി
ശ്രദ്ധ വേണം നമുക്കെല്ലാം നല്ല പോലെ
കൊറോണ പുലിയെ തുരത്തിനീക്കാൻ
രാഷ്ട്രം മുഴുവനുമൊന്നായി നിൽക്കുമ്പോൾ
വീട്ടിലിരുന്നൂടേ നമ്മൾക്കെല്ലാo
കേൾക്കണം നമ്മൾ ആരോഗ്യ പ്രവർത്തകർ
പറയുന്നതെല്ലാം അക്ഷരം പ്രതി
മാസ്കു ധരിക്കണം കയ്യു കഴുകണം
1 മീറ്റർ അകലം പാലിച്ചിടേണം
എന്നാൽ നമുക്കെല്ലാം ഒറ്റക്കെട്ടായ് നിന്ന്
കോവിഡിനെ തുരത്താം ഇന്ത്യയിൽനിന്ന്
നേരിടാം നമ്മൾക്ക് ഒറ്റക്കെട്ടായി
ഈ കൊറോണയെയങ്ങ് തുടച്ചുനീക്കാം