ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൊറോണ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അവധികാലം

എന്റെ അവധിക്കാലം ഞാൻ ഒരുപാട് ആസ്വദിക്കുന്നതാണ്. ഞാൻ എല്ലാ അവധിക്കാലത്തും എന്റെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും ആസ്വദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴത്തെ എന്റെ അവധിക്കാലം എന്റെ വീട്ടിൽ അമ്മയുടെയും ചേച്ചിയുടെയും കൂടെയാണ്. ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരും അങ്ങനെതന്നെയായിരിക്കും. ഇതിനു കാരണം നാം ഇന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണ്. ഈ അവധിക്കാലം എനിക്ക് വളരെ ഇഷ്ടമായി. കാരണം എല്ലാ ദിവസവും തിരക്കിലായി ജോലിക്ക് പോകുന്ന എന്റെ അമ്മയോടൊപ്പം എനിക്ക് ഒരുപാട് ദിവസം ചിലവഴിക്കാൻ സാധിച്ചു. അമ്മയോടൊപ്പം ചിലവഴിച്ച ഈ ദിവസങ്ങൾ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവധിക്കാലം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഈ കോവിഡ് കാലത്തെ അതിജീവിക്കാൻ നിങ്ങളും വീട്ടിൽ മാതാപിതാക്കളോടൊപ്പവും സഹോദരങ്ങളോടോപ്പവും ചിലവാഴിച്ചു കൊറോണയെ അതിജീവിക്കാം. നിപ്പയും പ്രളയവും പോലുള്ള മഹാമാരികളെ അതിജീവിച്ച് നമുക്ക് ഈ മഹാമാരിയെയും തീർച്ചയായും അതിജീവിക്കാൻ സാധിക്കും. ഇന്ന് കോറോണക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന കേരളത്തിൽ വസി ക്കുന്നതിൽ നമുക്ക് ഒരുപാട് അഭിമാനിക്കാം. ഒരുമിച്ച് നിന്നുകൊണ്ട് ഈ മഹാമാരിയെ നമുക്ക് ഈ ലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റാം.
 
                

ശബരി എ
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം