ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ഒരു അതിജീവനത്തിന്റ കഥ .

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അതിജീവനത്തിന്റ കഥ .

ഞാൻ നിങ്ങൾക്കിന്ന് ഒരു അപരിചിതനാണ്. ഗൾഫിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി . വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി ഞാൻ നാട്ടിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ കൊറോണ എന്ന മഹാമാരി എന്റെ നാട്ടിൽ പടർന്നു പിടിക്കുവാൻ ഞാൻ ഒരു കാരണമാവില്ലായിരുന്നു. എന്റെ അറിവില്ലായ്മയും അമിത ആത്മവിശ്വാസവും എന്നെ എന്റെ നാടിന്റെ ദുരിതത്തിന് കാരണമാക്കി. വിമാന താവളത്തിലെ ചെക്കിംഗിൽ കാര്യമായ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നാട്ടിൽ ചെന്ന് എല്ലായിടത്തും കറങ്ങി നടന്നു. ആരോഗ്യ പ്രവർത്തകരുടെ 14 ദിവസത്തെ ക്വാറന്റയിൻ കാര്യമായെടുത്തില്ല കാരണം എനിക്കൊന്നും ഇല്ലല്ലോ മാത്രമല്ല ഈ മഹാമാരി ലോകത്തിന്റെ ഏതോ മൂലയിലല്ലേ ഞാനെന്തിന് പേടിക്കണം എന്തായാലും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ചുമയും തലവേദനയും ചെറിയ തൊണ്ട വേദനയും അതും കാലാവസ്ഥയുടേതാകാം എന്നു കരുതി ഹെൽത്ത് സെന്ററിൽ ചെന്ന് മരുന്ന് വാങ്ങി കഴിച്ചു അതാ പുറകേ വരുന്നു ആംബുലൻസും ആരോഗ്യ പ്രവർത്തകരും അവർ നിർബന്ധപൂർവം ആശുപത്രിയിലേക്ക് കൊണ്ടുപോയി . അപ്പോഴും വിചാരിച്ചില്ല ഞാൻ ഈ മഹാമാരിക്ക് അടിമയായെന്ന് . അവിടെ ആരോഗ്യ പ്രവർത്തകരുടെ ചോദ്യങ്ങൾ എവിടെയൊക്കെ പോയി എന്നെല്ലാം . കൂടാതെ എന്റെ സ്രവ പരിശോധനയുടെ റിസൽട്ടും വന്നു കൊറോണ പോസിറ്റീവ് . ഞെട്ടലോടെ ഞാൻ ആ സത്യം ഉൾകൊണ്ടു , അപ്പോഴേക്കും ഒരു നാടാകെ ഭയപ്പാടിലായി കഴിഞ്ഞിരുന്നു. അങ്ങനെ ലോകത്തിന്റെ ഒരറ്റത്തുള്ള കൊറോണ വൈറസിനെ ഞാൻ എന്റെ നാട്ടിലേക്കും എത്തിച്ചു . ഒരു പാട് കുറ്റബോധമുണ്ടായിരുന്നു. അറിഞ്ഞു കൊണ്ടല്ല. ആ രോഗ്യ പ്രവർത്തകരുടെ സ്നേഹപൂർവമായ ശുശ്രൂഷ കൊണ്ട് ഞാൻ ഇന്ന് എന്റെ വീട്ടിൽ തിരികെയെത്തിയിരി ക്കുന്നു. ഒരു പാട് നന്ദിയുണ്ട്

അനന്യ. പി എം
4 A ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ