കൊറോണയെന്നൊരു രാക്ഷസൻ
അതിഭീകരനാണ് രാക്ഷസൻ
ലോകരാജ്യങ്ങളെയൊക്കെ തന്റെ
അധീനതയിലാക്കവേ
വീട്ടിൽത്തന്നെ സുരക്ഷിതരായി
നിന്നിടുക നാം മടിയാതെ
സോപ്പും വെള്ളവുമുപയോഗിച്ച്
കൈ കഴുകീടാം ഇടക്കിടെ
മാസ്ക് കൊണ്ട് മുഖം മറയ്ക്കാം
തമ്മിൽ അകലം പാലിക്കാം
കാഴ്ചകൾ കാണാം പിന്നീട്
കറക്കമെല്ലാം പിന്നീട്
ജാഗ്രതയോടെ നിലകൊള്ളം
രോഗച്ചങ്ങല പൊട്ടിയ്ക്കാം
ഒത്തൊരുമിക്കാം ഇതിനായി
അതിജീവിക്കാം ഒന്നായി
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം