ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് ഒരോർമ്മക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
  കോവിഡ് 19 ഒരോർമ്മക്കുറിപ്പ്  

അവിചാരിതമായി കടന്നു വന്ന അവധിക്കാലം തെല്ലൊരു നിരാശയാണ് എന്നിൽ ഉണ്ടാക്കിയത്. സ്കൂൾ വാർഷികാഘോഷത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പും ഒക്കെയായി തിമിർക്കേണ്ട ഒരവസരം നഷ്ടപ്പെട്ടതിൽ എനിക്ക് വല്ലാത്ത ഒരു സങ്കടം തന്നെയുണ്ട്. ദിനംപ്രതി കൊറോണ വൈറസ് വ്യാപനം നമ്മുടെ ചുറ്റുപാടിലേക്കും പ്രദേശത്തേക്കും കടന്നു വന്നു. ആ മഹാമാരിയുടെ ഭീകരതാണ്ഡവം ഓരോ ദിനവും വാർത്തകളിലൂടെ അറിയുകയാണ്. എങ്കിലും അച്ഛനും അമ്മയും ഏട്ടനും അമ്മമ്മയുമായുള്ള Stay at home ഞാൻ സന്തോഷത്തോടെ അനുഭവിക്കുകയാണ്. TV കണ്ടും Mobile Games കളിച്ചും ഷട്ടിൽ കളിച്ചും അവധി ആഘോഷിക്കുകയാണ്. അതോടൊപ്പം അച്ഛനു സഹായിയായി കൃഷിയിലും ഇറങ്ങിയിരിക്കുന്നു. ചീര കൃഷിയാണ് തുടങ്ങിയത്. പൂന്തോട്ടം ഒരുക്കാനും തുടങ്ങി കഴിഞ്ഞു. പല തരം പക്ഷികൾ നമ്മുടെ വീടിന് ചുറ്റും വരുന്നത് ഞാൻ നിരീക്ഷിക്കാറുണ്ട്. അവയ്ക്ക് ദാഹമകറ്റാനുള്ള വെള്ളവും പാത്രത്തിൽ വെച്ചിട്ടുണ്ട്.ഇതോടൊപ്പം ആഘോഷങ്ങളില്ലാത്ത ഒരു വിഷുക്കാലവും കടന്നു പോയ്. സമയം ചെലവഴിക്കാൻ പാഴ് വസ്തുക്കൾ കൊണ്ട് പല കൗതുക വസ്തുക്കളും ഉണ്ടാക്കികൊണ്ടിരിക്കുന്നു. ചക്ക വിഭവങ്ങളുടെ സ്വാദും അറിഞ്ഞു കഴിഞ്ഞു.ഈ കൊറോണക്കാലം പുത്തൻഅനുഭവങ്ങളുമായി കടന്നു പോകുകയാണ്.

അനുകൃഷ്ണ
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം