ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അനുഭവങ്ങൾ

2020 എന്ന വർഷം വേദനിപ്പിക്കുന്ന വർഷമാണ്. ഈ അവധിക്കാലം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ കോറോണ രോഗം ലോകത്ത് ആദ്യമായിട്ടാണ് ഇപ്പോൾ ഉണ്ടായത്. ഈ മഹാമാരി രോഗം കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരാണ് മരിക്കുന്നത്. അച്ഛന്റെ കൂടെ പച്ചക്കറികൾ നടുകയും വാഴയ്ക്ക് വെള്ളം നനയ്ക്കുകയും ചെയ്തു. ഞാൻ വൈകുന്നേരം 6:00 മണി മുതൽ 7:00 മണി വരെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട്. എന്റെ വീട്ടിൽ നിന്നു തന്നെ ക്രിക്കറ്റും ഫുഡ്ബോളും കളിക്കാറുണ്ട്. വിഷുവിന് ഇത്തവണ പടക്കം പൊട്ടിക്കാൻ കഴിഞ്ഞില്ല. ചക്ക കൊണ്ട് പല വിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. പിന്നെ വീട്ടിൽ കണിയും വച്ചിരുന്നു. അച്ഛന്റെ കൂടെ വീടിനടുത്തുള്ള പുഴയിൽ മീൻ പിടിക്കാൻ പോകും. ഈ മഹാമാരി എത്രയും വേഗം ലോകത്തെ വിട്ടു പോകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

സജൽ
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം