ഭൂമി മനുഷ്യരെ ഓമനിച്ചീടുന്നു
ഭൂമിയിൽ നാം അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു
പ്രകൃതിക്ക് നമ്മൾ ഐശ്വര്യമായിട്ടും
പ്രാകൃതരാം നമ്മൾ നശിപ്പിക്കുമതിനെയും
വലിച്ചെറിയുന്ന അവശിഷ്ട്ടങ്ങൾ നീരാളിയായിടും
വരും വരായിക ചിന്തിക്കാതെ രോഗത്തെ ക്ഷണിച്ചിടും
ചവിട്ടി മെതിച്ച ഭൂമിയുടെ ക്ഷമ നശിച്ചിട്ടാവണം
ചതിയന്മാരോട് സംഹാര താണ്ഡവമാടാൻ തുടങ്ങി ഭൂമിയും
പ്രളയം വന്നു മനുഷ്യർ പഠിച്ചില്ല
പ്രാണനു വേണ്ടി മനുഷ്യർ കേണു
ഭൂമിയെ നോവിച്ചെങ്കിലും പറഞ്ഞു മുതു മുത്തച്ഛന്മാർ
ഭാവി കളയല്ലേ ആഹാരത്തിന് മുമ്പും പിൻപും കൈ കഴുകീടേണം.
ശുചിത്വമാണ് ആരോഗ്യത്തിന് ആധാരം
ശുചിത്വമില്ലെങ്കിൽ കൊറോണ നീരാളിയായിടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട്
തൂത്തു തുടക്കാം മഹാമാരിയെ.