ചൈനയിൽ നിന്നും എത്തിയതാണീ
കൊറോണ എന്ന മഹാമാരി
നാടായ നാടെല്ലാം പേടിച്ചുപോയി
കൊറോണ എന്നയീ ഭീകരനെ...
ഓരോ ദിനത്തിലും കൂടി വന്നു
ജനങ്ങളെ പേടിയിലാ ക്കുന്നു
കൂട്ടുകാരുമില്ല സ്കൂളുമില്ല
കൂടെ കളിക്കുവാൻ ആരുമില്ല
ലോക്ക്ഡൗണിനെയും അനുസരിച്ച്
വീട്ടിൽത്തന്നെ ഇരിക്കവേണം
കൈകൾ നന്നായി കഴുകി ടേണം
മുഖത്ത് മാസ്ക് ധരിച്ചിരിക്കേണം .
പ്രളയം കടന്നു നാം നിപ്പാ കടന്നു
അതിജീവിക്കും കൊറോണയെയും .