വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ വിഷുക്കാലം എന്നപോലെ ജനങ്ങൾക്കീ നാളുകളിലത്രയും കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കാലം എന്നപോലെ ജനങ്ങൾക്കീ നാളുകളിലത്രയും കൊറോണ കാലം

ലോകജനതയുടെ മൊത്തം ദൈനംദിന ജീവിതത്തെ പിടിച്ചുകുലുക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.ചൈനയിലെ വുഹാങിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഇത്തിരിപ്പോന്ന വൈറസ് ആണ് കൊറോണ എന്ന കോവിഡ് 19 ഈ വൈറസിനെ തുരത്താൻ പറ്റാത്ത അവസ്ഥയിലാണ് ലോകം മുഴുവൻ. ജനങ്ങൾക്ക് പിടിപെട്ടാൽ രോഗ പ്രതിരോധശേഷി കുറഞ്ഞവരാണെകിൽ അവരുടെ ജീവൻ തന്നെ എടുക്കുന്നു. പ്രായമായവരിൽ ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ലക്ഷണങ്ങൾ തുടങ്ങുന്നത് ജലദോഷത്തിൽ നിന്നാണ് അതിനുശേഷം പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം എന്നിവയും.

ഇവ പകരുക സമ്പർക്കത്തിലൂടെയും അവരുടെ ശ്രവ ങ്ങളിലൂടെയും മറ്റും ആണ്. ഒരു വ്യക്തിയുടെ ശരീരത്തിൽ ഈ വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ ഇവ ശരീരത്തെ ആക്രമിക്കും. മരുന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല രോഗികളിൽ മറ്റു രോഗങ്ങൾക്കുള്ള മരുന്ന് പ്രയോഗിച്ചാണ് രോഗം ഭേദമാകുന്നത്. ഒരു വ്യക്തിക് കൊറോണ വൈറസ് ഉണ്ട് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ വ്യക്തിയുമായി മറ്റുള്ളവർ അടുത്തിടപഴകാൻ പാടില്ല. ഈ രോഗം പെട്ടെന്ന് തന്നെ അവരിലേക്ക് പകരും. 210 ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് എത്തി. ചൈന, ജർമനി, ഇന്ത്യ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം വൈറസ് വിലസുകയാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ആണ് മരണസംഖ്യയും കോവിഡ് ബാധിതരുടെയും എണ്ണം കൂടുതൽ നമ്മുടെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറച്ചു അധികം ആണെങ്കിലും കേരളത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ ആണ്. രണ്ടു പേരാണ് മരണമടഞ്ഞിട്ടുള്ളത് അതും മറ്റുരോഗങ്ങൾ ഉള്ളവരാണുതാനും. കോട്ടയം ജില്ലയിൽ ഏറ്റവും പ്രായം കൂടിയ രോഗികളെ പോലും സുഖപ്പെടുത്തി. ഈ മഹാമാരിയെ തുരത്താൻ കേരളത്തിലെ ആരോഗ്യ വകുപ്പ് ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.

ഈ രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗ്ഗം എന്നത് നമ്മുടെ ശരീരവും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ്. നാം മുൻപ് വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കാതെ നീങ്ങുകയാണ് ഉണ്ടായത് അതിന്റെ പ്രതിഫലം ആണ് നാം അനുഭവിക്കുന്നത്. പുറത്തു പോയി വന്നു നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുമ്പോൾ കുളിക്കുക. പഴമക്കാർ പറയുന്ന വാക്കുകൾ കേൾക്കുക. വളരെ കാലം മുൻപ് പഴമക്കാർ പറയുമായിരുന്നു പുറത്തു പോയി വന്നാൽ കുളിച്ച് അകത്തേക്ക് കയറുക. എന്നാൽ ഇന്നത്തെ യുവജനങ്ങൾ അവ ചെവിക്കൊള്ളാതെ നടക്കുന്നു. എന്തിനായിരിക്കാം ഇങ്ങനെ പറയുന്നുണ്ടാവുക എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ നീക്കം ചെയ്യാനാണ് കുളിക്കുവാൻ പറയുന്നത്. രോഗം പിടിപെടാനുള്ള പ്രധാന വഴി എന്നത് നമ്മൾ നമ്മളെയും പരിസരത്തെയും ശുചിയാകുന്നില്ല എന്നതാണ്. നമ്മുടെ ജീവിതശൈലിതന്നെ മാറ്റിയെടുക്കുകയാണ് വേണ്ടത്. കൈകാലുകൾ അണുവിമുക്തമാക്കുക, പരിസര ശുചിത്വം പാലിക്കുക എന്നിവയെല്ലാം നമ്മൾ ചെയ്യണം.

ഇപ്പോൾ നമുക്ക് സമൂഹത്തിലേക്ക് ഇറങ്ങിയാൽ നമ്മുടെ മലിനീകരണങ്ങൾ എല്ലാം കുറഞ്ഞതായി കാണാം. അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും, ജലമലിനീകരണം മണ്ണ് മലിനീകരണം, ഇവയൊന്നും ഇന്ന് പുറത്തേക്കിറങ്ങിയാൽ കാണാൻ കഴിയില്ല. അതുനു വളരെയധികം ഉപകാരം ആയിട്ടുണ്ട് ഈ ലോക്ക് ഡൗൺ. ജനങ്ങൾ പുറത്തുഇറങ്ങുന്നില്ല, ഫാക്ടറികൾ തുറക്കുന്നില്ല, വാഹനങ്ങൾ ഓടുന്നില്ല ഇവയൊക്കെ ജലത്തിനും മണ്ണിനും അന്തരീക്ഷത്തിനും അനുകൂലമാണ്. ഇവയൊക്കെ ജങ്ങൾക്കു അത്യാവശ്യമാണ് എന്ന് എല്ലാവർക്കുമറിയാം. ജനങ്ങൾക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും വളരെ അത്യന്താപേക്ഷിതമാണ്. വീട്ടിൽ നിന്നുള്ള മാലിന്യങ്ങളും, ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യം കൊണ്ടും ജലാശയങ്ങൾ മലിനമായി കൊണ്ടിരിക്കുകയാണ്. ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നില്ല വീടുകളിൽ തന്നെ കഴിയുന്നു. അതുപോലെ തന്നെയാണ് അന്തരീക്ഷമലിനീകരണവും വാഹനങ്ങളുടെ പുക മൂലവും ഫാക്ടറികളിൽ നിന്നുള്ള പുക മൂലവും നമ്മുടെ അന്തരീക്ഷം മലിനമായി കൊണ്ടിരിക്കുകയായിരുന്നു എന്നാൽ ഇന്ന് ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്നു വാഹനങ്ങൾ ഓടുന്നില്ല അന്തരീക്ഷമലിനീകരണം കുറഞ്ഞു. ഒരു കണക്ക് പറഞ്ഞാൽകൊറോണ എന്ന മഹാമാരി പരിസരത്തിന് വളരെയധികം അനുകൂലമാണെന്ന് പറയാം. നമ്മൾ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാൽ നമ്മുടെ ഭൂമിയെയും മനുഷ്യരെയും ഇത്തരം രോഗങ്ങളിൽ നിന്ന് സംരക്ഷികാം. നമ്മുടെ സമ്പത്തായ പ്രകൃതിയെ നമുക്ക് കാത്തു സൂക്ഷിക്കാം. നിലനിർത്താം. ഈ ലോക്ക്ഡൗൺ കാലത്തും നമുക്ക് നല്ല പ്രവർത്തികൾ ചെയ്ത്കൊണ്ട് കുടുംബത്തോടൊപ്പം കഴിയാം. ധാരാളം പുസ്തകം വായിക്കുക അറിവ് നേടുക. വീട്ടുവളപ്പിൽ കൃഷി ചെയ്യുക മുതിർന്നവരും കുട്ടികളും ഒരുമിച്ചു ഒത്തൊരുമയോടെ.
ധനുഷ ഷാജി
6 A വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം