വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരാണ് വിനാശകാരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് വിനാശകാരികൾ

പരിസ്ഥിതി നമ്മുടെ ചുറ്റുപാട് ഇതാണ് നാം പരിസ്ഥിതികൊണ്ട് അർത്ഥമാക്കുന്നത്.പരിസ്ഥിതി മലിനീകരണം ഇന്ന് വല്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു പരിസ്ഥിതിയുടെ മലിനീകരണം പരിസ്ഥിതിയുടെ നാശവും മനുഷ്യന്റെ പ്രവൃത്തിമൂലമുണ്ടാകുന്നതാണ് . നമ്മുടെ ഭൂമിയുടെ നിലനിൽപ്പിനും മനുഷ്യന്റെ ജീവിതത്തിനും ഭീഷണിയാവുന്നആധുനിക ലോകത്താ ണ് നാം ജീവിക്കുന്നത്. നമ്മുടെ വികസനവും പുരോഗതിയും കൂടിവരുന്നതിനനുസരിച്ചു നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന വസ്തുത തിരിച്ചറിയേണ്ടിയിരിക്കുന്നു.

പഴയകാലത്തു പരിസ്ഥിതിയോട് കൂടുതൽ സൗഹൃദപരമായിട്ടായിരുന്നു അവരുടെ പെരുമാറ്റങ്ങൾ കൂടുതൽ വികസനവും പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും ജീവിതത്തിൽ പ്രയാസങ്ങൾ കഷ്ടപാടുകളാണെങ്കിൽ പോലും പരിസ്ഥിതിക്ക് ഒരു സന്തുലിതാവസ്ഥയുണ്ടായിരുന്നു.പക്ഷെ ഇന്ന് ടെക്നോളജിയുടെ വികസനവും മനുഷ്യന്റെ മുന്നേറ്റങ്ങളും പരിസ്ഥിതിയെ കൂടുതൽ മലിനമാക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് .ലോകവും മനുഷ്യനും കൂടുതൽ വികസന മുന്നേറ്റം നടത്തുമ്പോൾ പരിസ്ഥിതിയെയാണ് നശിപ്പിക്കുന്നതെന്നു മനുഷ്യൻ മനസ്സിലാക്കുന്നില്ല നാം നമ്മുടെ സർവ്വ പുരോഗതിയും മുന്നേറ്റവും മുന്നിൽ കാണുമ്പോൾ പരിസ്ഥിതി നശിപ്പിക്കപ്പെടുന്ന വസ്തുത നാം തിരിച്ചറിയുന്നില്ല.പരിസ്ഥിതിയെ നമുക്കു സംരക്ഷിക്കാൻ ഒരുമയോടെ കൈ കോർക്കാം.


ഫാത്തിമത്ത്‌ ഷൈമാഹ്
3 വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം