കൊവിഡെ നീ പോകുക
നീ എന്ന മാരിയിൽ വലഞ്ഞിടുന്നു നാമിതാ...
ദേശഭേതമില്ലിവന്
ജാതി മത ഭേദമോ
തൊട്ട്തീണ്ടിയിട്ടില്ലറിഞ്ഞീടുക...
ലോകമേ പകച്ചിടാതെ
നേരിടാം നമുക്കൊരുമയോടെ
ഈ കോവിടെന്ന വിരുതനെ
വിരുത് കാട്ടി വന്നിടുമ്പോൾ
കരുതലോടെ നിൽക്കണം നാം
കരുത്തു കാട്ടി നിൽക്കണം നാം
നല്ല നാളേക്കായി നമ്മൾ വീടിനുള്ളിരിക്കണം
അതിജീവനത്തിൻ പാതയിൽ നാം
വയറസിനെ ചെറുക്കണം നാമൊന്നായി നില്ക്കുകിലീമാരി
ധരണി വെടിഞ്ഞിടും
സുനിശ്ചിതം സുനിശ്ചിതം