കൊറോണ

സൂര്യൻ ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ഉദിച്ചുയർന്നു. പച്ചയുടുപ്പ് പുതപ്പിച്ചതുപോലെ വിരിഞ്ഞു നിൽക്കുന്ന ഒരു വലിയ സുന്ദരമായ ഗ്രാമം. ആ ഗ്രാമത്തിൽ നിറയെ ആളുകൾ ജീവിച്ചിരുന്നു. അവിടത്തെ ഗ്രാമവാസികൾ എല്ലാവരും നന്നായി കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. അവർ പലതരം കൃഷികൾ ചെയ്തിരുന്നു. എല്ലാവരും നല്ല സന്തോഷത്തോടു കൂടി ജീവിക്കുകയായിരുന്നു. അപ്പോഴാണ് അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തിയത്. അപ്പുവിന് ഏതോ മാരകരോഗമാണ് . എല്ലാവരും ആശങ്കയിലായി.

അപ്പു ഒരു കൊച്ചു കുട്ടിയാണ്. അമ്മ ആശ, അച്ഛൻ രാമചന്ദ്രൻ. അപ്പുവിന്റെ അച്ഛൻ രാമചന്ദ്രൻ ഗൾഫിലാണ്. ഒരു കുഞ്ഞനുജത്തിയുമുണ്ട് അപ്പുവിന് - കുഞ്ഞാറ്റ. അങ്ങനെ രോഗത്തെക്കുറിച്ച് നാട്ടുകാർ എല്ലാവരും അറിഞ്ഞു. എല്ലാവരുടേയും പരിഹാസവും ചിരിയും അപ്പുവിനെ സങ്കടപ്പെടുത്തി. പക്ഷേ നാട്ടുകാരിൽ ചിലർ നല്ലവരുമുണ്ട്. അവർ അപ്പുവിനെ സമാധാനിപ്പിച്ചു. അപ്പുവിന്റെ വിഷമം കണ്ട് അമ്മ വളരെ ആശങ്കയിലായി. അവർ വൈദ്യസഹായം തേടി. അതിലൂടെ കൊറോണ എന്ന ഒരു മാരക രോഗമാണ് ഇത് എന്നും, അത് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ഒരു തരം രോഗമാണ് ഇത് എന്നും വൈദ്യൻമാർ സ്ഥിതീകരിച്ചു. അപ്പുവിനും അമ്മക്കും ഇതിനോടകം രോഗം പിടി പെട്ടിരുന്നു. മെഡിക്കൽ രംഗത്ത് ഇതിനുള്ള പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ അവരുമായി സമ്പർക്കം പുലർത്തിയവർക്കെല്ലാം ആ രോഗം പിടിപെട്ടു. നാട്ടുകാരാകെ ഭയന്നു. അവസാനം എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു. ആരും വീടിനു വെളിയിലിറങ്ങണ്ട. ആരുമായി സമ്പർക്കം വേണ്ട. ഇനിയുള്ള മൂന്നാഴ്ചക്കാലം ആരും വീടിനു വെളിയിലിറങ്ങണ്ട. മേധാവിയുടെ ആ വാക്കുകൾ ലംഘിച്ച് കുറച്ചുപേർ പുറത്തിറങ്ങുവാൻ തുടങ്ങി. രോഗത്തിന്റെ സ്ഥിതി വഷളാകാൻ തുടങ്ങി. അങ്ങനെ മേധാവിയുടെ മറ്റൊരു പ്രഖ്യാപനം വന്നു - പൂർണ്ണമായും ആരും പുറത്തിറങ്ങേണ്ട. രോഗം നാൾക്കുനാൾ നീണ്ടു. കർഷകരാരും മണ്ണിലിറങ്ങാത്തതുകൊണ്ട് പാടങ്ങളും പച്ചക്കറികളുമൊക്കെ കീടങ്ങൾ വന്നു നശിച്ചു. നാളുകൾ നീണ്ട കാത്തിരുപ്പുനൊടുവിൽ രോഗം താനെ ഇല്ലാതായി ത്തുടങ്ങി. രോഗം വന്നിട്ടും തന്റെ മകനെ കൈ വിടാതെ തന്റെ മകനോടുള്ള വാത്സല്യം ആ അമ്മ കാണിച്ചു കൊണ്ടിരുന്നു. ഒടുവിൽ ആ വാത്സല്യം അവനെ തുണച്ചു. മാതൃ സ്നേഹത്തിൻറെ ശക്തിയും വൈദ്യൻമാരുടെ കരുതലും അപ്പുവിനെ തുണച്ചു. അതേ സ്നേഹവും, ഒത്തൊരുമയും നാട്ടുകാരേയും തുണച്ച് ആ രോഗത്തെ തുരത്തി. നാട്ടുകാർക്കിടയിൽ ആ പഴയ സന്തോഷവും, സമാധാനവും ചിരിയും, കളിയും തിരിച്ചു വന്നു. കൃഷിക്കാരൊക്കെ ആദ്യം തൊട്ട് പണിതുയർത്തി. ആ തിരക്കു നിറഞ്ഞ ജീവിതത്തിനിടയിൽ രാമുച്ചേട്ടൻ വാമൊഴി പോലെ വിളിച്ചു പറഞ്ഞു. “ നമ്മുടെ കരുത്തും ഒത്തൊരുമയും സ്നേഹവും കരുതലും നമ്മുടെ നാടിനെ കാത്തു. നമ്മുടെ ആ പഴയ സ്നേഹം തിരിച്ചു വന്നു.. “

റിഖില കൃഷ്ണ കെ വി
7 ബി വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ