വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/സ്വപ്നങ്ങൾ തകർത്ത മഹാമാരി

സ്വപ്നങ്ങൾ തകർത്ത മഹാമാരി

രോഗം പരത്തുന്ന കോവിഡെ നിന്നെ
ഭൂമിയിലേക്കാരു പറഞ്ഞു വിട്ടു.
ചൈനയിൽ നിന്നു തുടങ്ങിയ മാരിയെ
ലോകം മുഴുവൻ എരിഞ്ഞു തീർത്തു.
ഭീതി പരത്തി വിറപ്പച്ച നിൻ ചെയ്തികൾ
ഉറ്റവരെയും അകറ്റി നിർത്തി
വർഷങ്ങളായ് ഞാൻ കാണാൻ കൊതിക്കുന്ന
കൂടപ്പിറപ്പുകൾ ഓർമ്മയായി.
ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടീലോക
വ്യഥയോട് ചേരുന്നു നാമേവരും.
ഓരോ ദിവസവും പിന്നിടുമ്പോൾ
ഒരുപാട് ജീവൻ പൊലിഞ്ഞുപോയി..
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം.
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്ധകന്റെ വേഷം കെട്ടിയാടി.
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ഉറ്റവരെല്ലാം മറഞ്ഞു പോയി.
ആരുവരുത്തിയ വിനയെന്നറിയില്ല
മഹാമാരിയെന്ന ഈ ഭീകരനെ.
രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുവാൻ
ദീപം തെളിയിച്ചു ലോകരെല്ലാം.
കഴുകിക്കളയാം കൊറോണയെ മണ്ണിൽ
മാസ്ക്കുകളെല്ലാം ധരിച്ചീടാം.
പ്രപഞ്ചം നമിക്കുന്നു നീയൊന്നടങ്ങൂ
ഈ ലോകരുടെ രക്ഷകനായ്
അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകൾ
എല്ലാം പൊറുത്തു നീ കാത്തിടണേ.
 

ഗൌരിനന്ദ എം യു
5 എ വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത