വുഹാനിൽ നിന്നും വന്നൊരു
അതിഥിയല്ലേ നീ
ഞങ്ങളുടെ അവധിക്കാലത്തെ
സന്തോഷം നീ തകർത്തില്ലേ
ഞങ്ങളുടെ ഡോക്ടേഴ്സും നേഴ്സുമാരും
പോലീസ് മാമനും കൂടെയുണ്ട്
ഞങ്ങളെപ്പോഴും കൈകളെല്ലാം
വൃത്തിയായ് കഴുകി സൂക്ഷിച്ചീടും
കൃത്യമായ് അകലം പാലിച്ചുകൊണ്ട്
നിന്നെ ഞങ്ങൾ തുരത്തീടും.
ദൈവത്തിൻ സ്വന്തം നാട്ടിൽ നിന്ന്
തുരത്തീടും നിന്നെ തുരത്തീടും