വി എം എൽ പി സ്ക്കൂൾ അറത്തിൽ/ചരിത്രം
1925 ലാണ് അറത്തിൽ വി എം എൽ പ സ്കൂൾ സ്ഥാപിതമായത്.കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആദ്യം അറത്തിപറമ്പ് എന്ന പ്രദേശത്തായിരുന്നു.ഒരു വ്യക്തിയുടെയും അതിലുപരി സമൂഹത്തിന്റയും വളർച്ചയ്ക്കും സർവതോന്മുഖമായ വികാസത്തിനും വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആ കർത്തവ്യം നിറവേറ്റാൻ അറത്തിൽ വി എം എൽ പി സ്കൂളിന് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്.എന്നാൽ ഇന്ന് വിദ്യാഭ്യാസമികവിന്റെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.ആദ്യ കാലത്ത് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സ്കൂളാണ്.തുടക്കത്തിൽ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.നാരായണൻ നമ്പീശനാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.ഇന്ന് ജീവിതത്തിന്റെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ നിരവധിപേർ ഈ അക്ഷരമുറ്റത്തുനിന്ന് അറിവുനേടിയവരാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |