വാഗ


വാഗ ഇന്നേവരെ പതിവില്ലാത്ത ഉച്ച മയക്കത്തിൽ നിന്ന് നാണി മുത്തശ്ശി ഒരു ഞെട്ടലോടെ ഉണർന്നു ഉറവ പൊട്ടിയൊഴുകും നേര്ച്ചക്കായി പ്രതിഫലം കൊണ്ട് തട്ടിത്തെറിപ്പിച്ച് വരാന്തയിലെ ചൂരൽ കസേര ലഭ്യമാക്കിയ അവർ നടന്നു. " അമ്പിളി, ചായ...." അവർ അകത്തേക്കു നോക്കി വേലക്കാരിയെ വിളിച്ചു പറഞ്ഞു. ഒരു ഗ്ലാസ്സിൽ ആവി പറക്കുന്ന ചായയുമായി അവർ വരാന്തയിലേക്ക് നടന്നുവന്നു., " ചെറിയ ചൂട് ഉണ്ട് " അവർ പറഞ്ഞു. "അവിടെ വച്ചേക്കു " നാണി അമ്മയുടെ മറുപടി. നാണിയമ്മ വീണ്ടും കണ്ണടച്ചു ചൂരൽ കസേരയിലേക്ക് കിടന്നു. പതിയെ നാണിയമ്മ ഓർമ്മയുടെ ചിറകുമായി വർഷങ്ങൾക്ക് പിന്നോട്ട് സഞ്ചരിച്ചു. "മുത്തശ്ശി... നോക്കിയ എന്റെ വാഗമരം പൂത്തു നിൽക്കുന്നത് കണ്ടോ..., " മുത്തശ്ശിയുടെ അമ്മാളു വിന്റെ വാഗമരം പൂത്തത് കണ്ടോ...., " നുണക്കുഴിയും വിടർന്ന കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരി, "ഐശ്വര്യ "എന്ന് പേരുള്ള മുത്തശ്ശിയുടെ, "അമ്മാളു". അവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ അച്ഛനും അമ്മയുംഅവളെ മുത്തശ്ശിയെ ഏൽപ്പിച് വിദേശത്തേക്ക് പോയത്. അമ്മാളുവിന് മുത്തശ്ശിയെ ജീവനാണ്. മുത്തശ്ശിക്ക് തിരിച്ചും അങ്ങനെതന്നെ. മുത്തശ്ശി കഴിഞ്ഞാൽ അമ്മാളു വിനു പ്രിയം മുറ്റത്തെ വാഗ മരവും മുത്തശ്ശിയുടെ താരാട്ടുപാട്ടുമാണ്. മുത്തശ്ശിയുടെ കൈകൊണ്ട് വാരിക്കൊടുത്തില്ലെങ്കിൽ, അവൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല. മുത്തശ്ശിയുടെ താരാട്ടു പാട്ടിന്റെ അകമ്പടി ഇല്ലാതെ അമ്മാളുവിന് ഉറക്കം വരാറില്ല. സ്കൂളിൽ ക്ലാസ് ഇല്ലാത്ത സമ.യങ്ങളിൽ വാഗ മരത്തിന് ചുറ്റും ഓടിക്കളിച്ചു പാടത്തെ പണിക്കാർ കൊപ്പം തമാശകൾ പറഞ്ഞു നടന്നു സന്തോഷത്തോടെ അവർ ജീവിച്ചു പോന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തറവാട്ടിലേക്ക് ഒരു കത്ത് എത്തിയിരുന്നു വിദേശത്തേക്കു പോയ അമ്മാവന്റെ മാതാപിതാക്കൾ തിരിച്ചു വരുന്നു എന്നതാണ് ആ കത്തിലെ രത്നചുരുക്കം. ഒരു അവധി ദിവസം രാവിലെ പതിവുപോലെ കുളിയും അമ്പലദർശനം കഴിഞ്ഞ് തിരികെ വീടിനകത്തേക്ക് കയറി ഇല്ല പകരം ഉമ്മ തന്നെ കാത്തു നിന്നു. ഇന്നാണ് അവളുടെ അമ്മയും അച്ഛനും പിന്നെ താൻ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള കുഞ്ഞനിയനും നാട്ടിലേക്ക് എത്തുന്നത്. കാൽനടക്കാർക്കും കാളവണ്ടികളും മാത്രം സ്വന്തമായിരുന്ന ആ വഴിയിലൂടെ ഒരു ആഡംബര കാർ വന്നുനിന്നു "മുത്തശ്ശി... ദേ അമ്മയും അച്ഛനും എത്തിട്ടോ.... " കത്തുന്ന സാരിത്തുമ്പ് കൊണ്ട് മുഖവും കൈയും തുടച്ച് നാണി മുത്തശ്ശി പുറത്തു ഇറങ്ങി വന്നു. "ആ ... മക്കൾ എത്തിയോ", സ്നേഹപ്രകടനങ്ങൾക്ക് ശേഷം യാത്രയുടെ ക്ഷീണമകറ്റാൻ കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ സുലോചന ദേഷ്യപ്പെട്ടു കൊണ്ട് നടുത്തളത്തിലേക്ക് എത്തി. കുളിമുറിയിൽ ഹിറ്റർ ഇല്ലാത്ത അത്രയും കാര്യം. അതിനു പരിഹാരമായി അമ്പിളിയെ കൊണ്ട് വെള്ളം ചൂടാക്കി കുളിമുറിയിൽ വെച്ച് കൊടുത്തു. " മോനെ വർഷം കഴിഞ്ഞിട്ടും അവളുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലല്ലോ? " രാമനാഥ നോട് ചോദിച്ചു. " എന്തിനാ അമ്മേ അവളെ കുറ്റം പറയുന്നത് അവൾ ചോദിച്ചത് കാര്യമല്ലേ", അവൾ നമ്മളെ പോലെ പായലും പൂപ്പലും പിടിച്ച് കുളിമുറി ഒന്നും ഉപയോഗിച്ച് ശീലം ഉണ്ടാവില്ല അവൾ കുട്ടിക്കാലം തൊട്ട് വിദേശത്ത് ആയിരുന്നല്ലോ?, അല്പം പരിക്കനായി മകൻ ചോദിച്ചു. "അല്ല പറഞ്ഞിട്ട് കാര്യമില്ല ഭാര്യയുടെ നിർബന്ധം മൂലം ഓ അതോ സ്വന്തം താൽപ്പര്യത്തോടെ യോ അച്ഛൻ ഇട്ടാ രാമനാഥൻ എന്ന പേരുമാറ്റി അതിലും പരിഷ്കാരം വരുത്തി റാം എന്നാ ആക്കിയില്ലേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അച്ഛനെ വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടാണ് നിനക്ക് പേരിട്ടത്, അദ്ദേഹത്തിന്റെ ആത്മാവ്നിന്നോട് പൊറുക്കട്ടെ,". നാണിയമ്മ പറഞ്ഞു. "അമ്മയോട് തർക്കിക്കാൻ ഞാനില്ല, "രാമനാഥൻ പറഞ്ഞു ശേഷം അയാൾ മുറിയിലേക്ക് നടന്നു. വന്നിട്ട് ഒരാഴ്ച തികയുന്ന ദിവസം ഉമ്മറത്തിരുന്നു രാമനാദം ജപിച്ചുകൊണ്ടിരുന്ന സംസാരിച്ചുതുടകനുള്ള ബുദ്ധിമുട്ട് മാറാൻ എന്നോണം അയാൾ ചോദിച്ചു,, "അമ്മയുടെ മുട്ടിന് വേദന കുറവുണ്ടോ? "അതിന് കുറവില്ല, മുട്ടുവേദന എന്നെ ചിതയിലേക്ക് എടുക്കുമ്പോൾ മാറും, ആട്ടെ നിനക്ക് ചോദിക്കാനുള്ളത് അതല്ലല്ലോ മോൻ പറഞ്ഞോ അമ്മയ്ക്കും മകനും ഇടയിൽ മുഖവുരയുടെ കാര്യം ഇല്ല", നാണിയമ്മ പറഞ്ഞുഇത്തവണ ഞങ്ങൾ പോകുമ്പോൾഅമ്മാളുവിനേയും കൂടി തിരിച്ചു കൊണ്ടു പോകാൻ ഞങ്ങൾ തീരുമാനിച്ചു, അതിനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ട് ആണ് ഞങ്ങൾ വന്നത്, രാമനാഥൻ പറഞ്ഞു. എന്താ നീ പറയണേ അവളെ കൊണ്ട് പോണം എന്നോ... അവളെ കൂടെ കൊണ്ടു പോയാൽ ഞാൻ ഇവിടെ ഒറ്റക്ക് ആവില്ലേ, എനിക്കൊരു കൂട്ടായിട്ട് ഇപ്പോ അവൾ മാത്രമല്ലേ ഉള്ളൂ,... അതുമാത്രമല്ല അവളുടെ പാടിത്തമോ? നാണിയമ്മ ചോദിച്ചു അവൾക്ക് അവിടുത്തെ സ്കൂളിൽ അഡ്മിഷൻ ശരിയാക്കി ഇരിക്കുന്നു അവിടെ അങ്ങ് കൊണ്ടുവന്നാൽ കൊണ്ടുപോകാൻ മാത്രമാണ് ഞങ്ങൾ വന്നത്, അയാൾ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ സ്വന്തം ഹൃദയത്തെ ജീവനോടെ സ്വന്തം കൈകൊണ്ട് പറിച്ചു മാറ്റുന്ന വേദനയോടെ തനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ധരിപ്പിച്ച് അപ്രതീക്ഷിതമായ വിടവാങ്ങൽ സ്വന്തം ഹൃദയത്തെ ജീവനോടെ സ്വന്തം കൈകൊണ്ട് പച്ചമരുന്ന് വേദനയോടെ …തനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ധരിപ്പിച്ച് അമ്മാളുവിനെ അവർക്കൊപ്പം യാത്രയാക്കി, പിന്നീട് ആ വലിയ വീട്ടിൽ നാണിയമ്മ ഒറ്റയ്ക്കായി. അമ്മാളു വിന്റെ കുസൃതികളും കളിചിരികളും ഇല്ലാത്ത ആ വീട്ടിൽ നാണിയമ്മ തനിച്ചായി. "നാണിയമ്മേ"... ആരോ വിളിച്ചു. ആരിത്, വാസുവോ, എന്താ വിശേഷിച്ച്? ഒരു കത്തുണ്ട് ദുബായിൽ നിന്നാണ് മകന്റെ കത്ത് ആയിരിക്കും.. അതെയോ പോസ്റ്റു മാന്റ്റ് കയ്യിൽ നിന്നും കത്ത് വാങ്ങി പടിയിൽ ഇരുന്നു. "അമ്പിളി, ആ മുറിയിൽ നിന്ന് എന്റെ കണ്ണട ഇങ്ങ് എടുക്കു", അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. കണ്ണട യുമായി അമ്പിളി മുറ്റത്തെത്തി. നാണിയമ്മ അമ്പിളി യോട് പറഞ്ഞു മോന്റെ കത്ത് എന്താണാവോ വിശേഷിച്ച്?. പതിവിൽ നിന്നും വ്യത്യസ്തമായി സ്വയം നാണിയമ്മ ആ കത്ത് വായിച്ചു, വായിച്ചു തീർന്നതും "ന്റെ അമ്മാളുവേ "എന്നൊരു വിളി. അടുത്തിരുന്ന അമ്പിളി പേടിച്ചു, എന്താ നാണിയമ്മേ എന്താ? ചോദ്യത്തിനു മറുപടി ഇല്ലാതായപ്പോൾ അവർ ആ കത്ത് വാങ്ങി വായിച്ചു. കുറച്ചുദിവസമായി റേഡിയോയിൽ പറയുന്ന ആ രോഗം അമ്മാളുവിനും പിടിപെട്ടിരിക്കുന്നു, കത്തു വായിച്ച് തീരും മുൻപേ അമ്പിളി അകത്തേക്കോടി. വേരൂന്നിയ പോലെ നാണിയമ്മ ആ പടിയിലേക്ക് ഊന്നിരുന്നു പോയി. ആ ഇരിപ്പിൽ ആദ്യം കണ്ണു പോയത് അമ്മാളു വിന്റെ ഏറ്റവും പ്രിയപ്പെട്ട വാഗ മരത്തിലേക്കാണ്. അതിൽ ഒരു ചെറിയ പക്ഷിക്കൂട് ഉണ്ടായിരുന്നു. അതിലൊരു ബുൾബുൾ കുഞ്ഞും ഉണ്ടായിരുന്നു. ഇന്നലെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ആ കൂട് നിലത്തുവീണിരിക്കുന്നു. കടയിൽ നിന്ന് എഴുന്നേറ്റ് നാണിമുത്തശ്ശി ആ കുടിനടുത്തെത്തി, അതിൽ ഒരു ബുൾബുൾ കുഞ്ഞ് ജീവനില്ലത്ര കിടക്കുന്നു, എന്തോ മനസിലായത് പോലെ തെക്കേ പുറത്ത് ഒരു കുഴിയെടുത്ത് ആ ബുൾബുൾ കുഞ്ഞിനെ അതിൽ വെച്ച്, അമ്മാളു വിന്റെ ഏറ്റവും പ്രിയപ്പെട്ട വാഗ മരത്തിൽ നിന്ന് കൊഴിഞ്ഞുവീണ കുറച്ചു പൂവെടുത്ത് അതിലിട്ട് ആ കുഴി മൂടി ശേഷം ഒരു വിളി "ന്റെ അമ്മാളുവേ" അത്രമാത്രം.


Rinsana
10 B വയലാർ രാമവർമ്മ സ്കൂൾ, ആലപ്പുഴ , ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ