കോവിഡ് -19 ഉം രോഗ പ്രതിരോധ ശക്‌തിയും
ഏതു പ്രായക്കാർക്കും വരാവുന്ന രോഗങ്ങളാണ് സാക്രമിക്ക രോഗങ്ങൾ. ഈ രോഗങ്ങൾക്ക് കാരണക്കാർ ബാക്ടീരിയ , വൈറസ് , ഫങ്സ് എന്നീ സൂക്ഷമജീവികളാണ് . രോഗാണുക്കളിൽ നിന്നും ശരീരത്തെ രക്ഷിക്കുകയെന്നതാണ് രോഗപ്രതിരോധശേഷി നേടി എന്ന് പറയുന്ന അവസ്‌ഥ. രക്‌തത്തിലെ WBC ആണ് രോഗാണുക്കളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പ്രോടീയ്‌നുകൾ, വിറ്റാമിനുകൾ ധാതുലവണങ്ങൾ പ്രോബിയോട്ടിക്‌സ് എന്നിവ അടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോടീയ്‌നുകൾ കോശങ്ങളുടെ നിര്മിതിക്കും അവയുടെ കെടുപ്പടുക്കൽ തീർക്കുന്നതിനും റക്റ്റാകോശങ്ങളുടെ നിർമാണത്തിനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള വിറ്റാമിനുക്കളും ധാതുലവണങ്ങളും വളരെ കുറച്ചു മാത്രമേ ശരീരത്തിന്ന് ആവശ്യമുള്ളു എങ്കിലും ശരീരപ്രവർത്തങ്ങൾക്ക് ഇവ അത്യാവശ്യമാണ് .ഇവയുടെ കുറവ് പലതരത്തിലുള്ള രോഗങ്ങൾക്ക് കരണമാകാറുണ്ട് .ചിക്കൻ , ബീഫ് , മട്ടൺ , മീൻ , പാൽ ,പയറുവർഗ്ഗങ്ങൾ , പഴവർഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം . പ്രോബൈയോട്ടിക്‌സ് എന്നാൽ പുളിപ്പിച്ചു ഉണ്ടാകുന്ന ആഹാരങ്ങളെയാണ് ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത് .ഉദാഹരണമായി തൈര് , പനീർ , വെണ്ണ , ഇഡലി , ദോശ , അപ്പം എന്നിവ ഈ കൂട്ടത്തിൽ പെടും .ഈ ആഹാരങ്ങളിൽ എല്ലാം ധാരാളം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സൂച്ചമണ്ണുക്കൾ ഉണ്ട് . വളരെ ഹാനീകരമായ നിപ്പ , H1N1 ,ക്ഷയം,കോവിഡ്-19 തുടങ്ങി സാധാരണ ജലദോഷം വരെ പടർത്തുന്ന സൂഷ്മാണുക്കൾ നാം ശ്വസിക്കുന്ന വായു , വെള്ളം , ആഹാരം , പരിസരം എന്നിവയിൽ എല്ലാം രോഗം പരത്തുന്ന സൂഷ്മാണുക്കളുണ്ട് . ഈ രോഗാണുക്കളിൽ നിന്ന് എല്ലാം രക്ഷാ തേടുന്നതിനു ഒരു പരിധിവരെ നമ്മെ സഹായിക്കുന്നത് ശരീരത്തിന്റെ രോഗ പ്രേതിരോധ ശേഷിയാണ് . കോവിഡ് -19 പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ സാക്രമികരോഗത്തെ അകറ്റി നിർത്താൻ സാമൂഹിക അകലം പാലിക്കൽ , സോപ്പ് ഉപയോഗികച്ചുള്ള കയ്യ് കഴുവൽ ,മാസ്ക് ഉപോയോഗിക്കൽ എന്നിവയോടൊപ്പം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് രോഗ പ്രേതിരോധ ശക്തി വർധിപ്പിക്കുക എന്നുള്ളത് .
അഭിജിത്ത് 7 A