ഇനിയും ഉണരും നല്ലൊരു നാളെ
സ്നേഹത്തിൻ സൗഹൃദത്തിൻ
അതിനായ് ഒരുങ്ങീടാം കരുതലോടെ
വെടിഞ്ഞിടാം സൗഹൃദക്കാഴ്ചകൾ
വെടിഞ്ഞിടാം ഉല്ലാസയാത്രകൾ
കരുതിടാം പ്രതിരോധ രീതികൾ
സജ്ജമാകാം തുരത്തുവാൻ മഹാമാരിയെ
തീർത്തിടാം സ്നേഹ ചങ്ങല മനസ്സിൽ
ഉണരും നല്ലൊരു നാളേയ്ക്കായ്
നൽകിടാം സഹായങ്ങൾ മറ്റുള്ളവർക്കായ്
വളർത്തിടാം മാനുഷികമൂല്യങ്ങൾ ഈ
മഹാ വിപത്തിൻ മാറ്റത്തിനായ്
ഉണർന്നിടാം കരുത്തോടെ
കരുതിടാം നല്ലൊരു നാളേയ്ക്കായ്