വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ എന്തറിയാം മാളൂന് ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്തറിയാം മാളൂന് ? 

മാളുവിന് കൊറോണ തിരിച്ചുപോകണമെന്ന് ആഗ്രഹമില്ല.നാലു കാലിൽ വീട്ടിലെത്താറുള്ള അച്ഛൻ കുടി നിർത്തി.സ്കൂൾ തുറക്കുന്നതിനെ പറ്റി ആരും തന്നെ ചിന്തിക്കുന്നില്ല.അരിയും പലവ്യഞ്ജനങ്ങളും ഇപ്പോൾ വീട്ടിൽ എത്തുന്നുണ്ട് .സർക്കാരിന്റെ കിറ്റുകൾ ഇനിയും കിട്ടാനുണ്ട് .വിരുന്നുകാരൊന്നും വരുന്നതേയില്ല. അച്ഛമ്മയോടും അച്ഛാച്ഛനോടും ഇടയ്ക്കൊക്കെ വല്യച്ഛന്റെ വീട്ടിലും പോയി നില്ക്കാൻ അച്ഛനിപ്പോൾ പറയാറില്ല.

സീരിയലൊന്നും ഇല്ലാത്തതിനാൽ കൊച്ചു ടി വി തുറക്കാൻ അനുമതിയുണ്ട്.അമ്മയ്ക്ക് തൊഴിലുറപ്പു വക ഇരുപതിനായിരവും,അച്ഛന് രണ്ടായിരവും,അച്ഛമ്മയ്ക്കും അച്ഛാച്ഛനും കൂടി പെൻഷനായി പന്ത്രണ്ടായിരവും കിട്ടി.കൊറോണ പോയാൽ ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് അച്ഛനെപ്പോഴും പറയുന്നുണ്ട്.മാളുവിന്‌ കൊറോണ ഈ നാട്ടിൽ നിന്ന് പോകണമെന്ന് ആഗ്രഹമില്ല.ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാളുവിന്‌ എന്തറിയാം ...........എന്തറിയാം ?

അനിറ്റ റോസ്
3 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ