ഇന്നലെ മലർവാടിയിലെ റാണിയായിരുന്നവൾ
ഇന്നിതാ വെറുമൊരു ചെടിമാത്രമായി......
അവളുടെ അടുത്തിന്നു പൂമ്പാറ്റയില്ല,വണ്ടില്ല,മനുഷ്യരുമില്ല
അവൾക്കു കൂട്ടായി മണ്ണും വെയിലും വെള്ളവും മാത്രം.
ഒരു കുന്നിന്റെ കയറ്റമെന്നപോൽ അവളാദ്യം വിലസി
ഇറക്കത്തിൽ അവൾ വെറുമൊരു ചെടിമാത്രമായി.....
പൂപറിക്കുവാൻ ഓടിയണയുന്ന,
പൂവിനെ കൗതുകത്തോടെ നോക്കുന്ന
കുട്ടികളെ അവളിന്നുമോർക്കുന്നു
ഇന്നവരില്ല, പൂക്കളടർന്ന അവളുടെ മുന്നിൽ!
പകരം വെട്ടുവാൻ നിൽക്കുന്ന കത്രിക മാത്രം....
പൂത്തുലഞ്ഞു നിൽക്കുന്നൊരു ചെടിയോടവൾ പറഞ്ഞു
ഒരുനാൾ വരും നിനക്കും.............