വികസനമാണത്യുന്നതം
വികസിതരാജ്യമാണത്യുന്നതം
വേണ്ട വേണ്ടിനി ഈ വാക്യം
വേണ്ട വേണ്ടിനി ഈ ഭാവം
വികസിതമാമൊരു നഗരം
പുതു വികാസത്തിൻ വേദിയായി
കൊറോണ എന്നൊരു വൈറസ്
കോലാഹലത്തിൻ ഉറവിടമായി
കൊല്ലുന്നു പൂട്ടുന്നു മാനവനേ
അതിമോഹം എന്ന ദുരാഗ്രഹത്തെ
ഒന്നിച്ച് പൂട്ടിടാം കൈറോണയെ
പ്രതിരോധമെന്നതാം താക്കോലിനാൽ