വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ശുചിത്വവുംസമൂഹവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവുംസമൂഹവും

മനുഷ്യരാശിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ആരോഗ്യം. ആ ആരോഗ്യ രൂപീകരണത്തിന് പ്രധാന ഘടകമാണ് ശുചിത്വം. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യത്തിന് മുഖ്യഘടകങ്ങൾ. മനുഷ്യന്റെ ബുദ്ധിശൂന്യത കാരണം ആണ് അവന്റെ പരിസരം മലിനപ്പെടുത്തുന്നു. ഇത് മുതലെടുക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികൾ പകർച്ച വ്യാധികൾ പരത്തുന്നു. ഒരു വ്യക്തിയുടെ ശുചിത്വം ഇല്ലായ്മ ആണ് ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നത്.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ്, കോവിഡ് എന്നീ രോഗങ്ങൾ വരെ ഒഴിവാക്കാം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ്, കോവിഡ് എന്നീ രോഗങ്ങൾ വരെ ഒഴിവാക്കാം. കേരളത്തിലെ 19490 വാർഡുകളിലും വ്യക്തിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ദേശീയ ആരോഗ്യ സംഘടനകളും ശുചിത്വ മിഷനും മുന്നോട്ടുവരണം. അല്ലാത്തപക്ഷം പകർച്ചവ്യാധി വ്യാപനം ആരോഗ്യ പ്രശ്നമായി മാറും. മനുഷ്യന്റെ ശുചിത്വമില്ലായ്മ കാരണം ഓരോ മഹാമാരികൾ നൂറ്റാണ്ടുകളായി മനുഷ്യനെ വേട്ടയാടുകയാണ് 1720ൽ സാർസ്, 1820ൽ കോളറ, 1920ൽ സ്പെയിൻഫ്ലൂ, 2020ൽ കോവിഡ്. ആരോഗ്യ രക്ഷക്കു മാലിന്യമുക്ത പരിസരം ഒരു പ്രധാന ഘടകമാണ്.പൊതുസ്ഥലസമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴിക്കേണ്ടതാണ് .ഇതുവഴി കൊറോണ മുതലായ വൈറസുകളെ എളുപ്പത്തിൽ കഴുകിക്കളയാൻ കഴിയും. നമ്മുടെ സമൂഹത്തെ ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജയ് ഹിന്ദ്

സജി൯കുമാ൪ എസ് എസ്
x1 science വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം