വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പോരാട്ടം
പോരാട്ടം
അങ്ങനെ അതും വന്നെത്തി. വേനൽക്കാലം വൈറൽ രോഗങ്ങളുടെ കാലം കൂടിയാണ് . ചിക്കൻ പോക്സും , ചെങ്കണ്ണും മുതൽ പലതരം വൈറൽ രോഗങ്ങൾ വേനൽക്കാലത്ത് പടർന്നു പിടിക്കുന്നു. നിപ്പാ എന്നൊരു മഹാവ്യാധി കേരളത്തെ ഭീതിയിലാഴ്ത്തിയത് കഴിഞ്ഞ വർഷമാണ്. ഇപ്പോൾ ആഗോളതലത്തിൽ ഭീഷണിയായി പടർന്നു കഴിഞ്ഞ കൊറോണയെ ഒരു പകർച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയ്ക്കുള്ള മരുന്നുകൾ തേടുകയാണ് ലോകം . വായു വഴി എളുപ്പത്തിൽ പകരാം എന്നത് വൈറൽ രോഗങ്ങളുടെ വേഗത്തിലുള്ള വ്യാപനത്തിന് ഇടയാകുന്നു . എല്ലാത്തരം രോഗങ്ങൾക്കും മരുന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ഹെപ്പറ്റൈറ്റിസും ,ചിക്കൻപോക്സുംഅടക്കമുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ ആന്റിവൈറൽ മരുന്നുകൾക്ക് കഴിഞ്ഞു. ആന്റിവൈറൽ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയണമെങ്കിൽ വൈറസുകളുടെ സവിശേഷതകൾ മനസ്സിലാക്കേണ്ടതുണ്ട്.വൈറസുകൾ ശരീരത്തിനുള്ളിൽ നിന്ന് പുറത്താക്കാൻ ശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് പലപ്പോഴും പനി ,ചുമാ , തുമ്മൽ ,തുടങ്ങിയ രോഗലക്ഷണങ്ങൾ . കോവിഡ്-19-നെ രാജ്യo മഹാമാരിയായി പ്രഖ്യാപിച്ചു. എന്നാൽ 1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരിയുടെ ചരിത്രത്തിന് . എ.ഡി 165-ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം . അന്റോണിയൻ പ്ലേഗ് ഗാലൻ പ്ലേഗ് എന്നും അറിയപ്പെടുന്നു .അന്ന് മരിച്ചത് 50 ലക്ഷം പേരാണ് . അതിനുശേഷം എ.ഡി 541- ൽ ജസ്റ്റീനിയൻ പ്ലേഗ് . അന്ന് മരിച്ചത് 5 കോടി പേരാണ് . എ.ഡി.735-ൽ വന്ന മഹാമാരിയായ ജപ്പാൻ വസൂരി 10 ലക്ഷം പേരേയും കൊണ്ടാണ് മടങ്ങിപ്പോയത്. എഡി. 1347 കറുത്ത മരണം നാല് വർഷം കൊണ്ട് 20 കോടി ജീവനുകളാണ് കൊണ്ടുപോയത്.അതിനുശേഷം 1846-ൽ മൂന്നാമത്തെ കോളറ 10 ലക്ഷം പേരേയും, 1855-ൽ മൂന്നാമത്തെ പ്ലേഗ് 1.5 കോടി ജീവനുകളും കൊണ്ടുപോയി. അതും ചൈനയിൽ നിന്നാണ് പടർന്നത്. 1889 ൽ റഷ്യൻ ഫ്ലൂ, 1918-ൽ സ്പാനിഷ് ഫ്ലൂ. റഷ്യൻ ഫ്ലൂവിൽ 10 ലക്ഷവും സ്പാനിഷ് ഫ്ലൂവിൽ 10 കോടി പേരും മരിച്ചു. 1979-ൽ വസൂരി എന്ന മഹാമാരി വന്നെത്തി. അന്ന് 50 കോടി ജനങ്ങളെ കൊണ്ടുപോയി. 1981 ലും 2009ലും പല രാജ്യങ്ങളിലായി മഹാമാരികൾ ജീവനുകളെടുത്തു. അതിനു ശേഷം എത്തിയ മഹാമാരിയായ 2019 ലെ കൊറോണ വൈറസ് ദിനംപ്രതി ജീവനുകൾ അപഹരിക്കുന്നതു കൊണ്ട് കൃത്യമായ കണക്കില്ല. പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്നുകണ്ടെത്തിയചരിത്രം ലോകത്തിന്നോളമില്ല. ലോകം കണ്ട പലതരം മഹാമാരികളുടെയും വാക്സിനുകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ കണ്ടെത്തിയവ അല്ലെന്നത് ഓർക്കേണ്ട കാര്യമാണ്. അന്ധവിശ്വാസത്താൽ ആവരണം ചെയ്യുന്ന സമൂഹത്തിൽ നിന്ന് പരീക്ഷണ പാതയിലുടനീളം ശാസ്ത്രവിദഗ്ദ്ധർക്ക് നേരിടേണ്ടി വന്ന തിരിച്ചടികൾ പലപ്പോഴും രോഗത്തെക്കാൾ ഭയാനകമായിരിക്കും. എന്നാലും വൈറസിനെ നിയന്ത്രിക്കാൻ നിയന്ത്രിത മരുന്നുകൾ ഉണ്ട്. അവ കൊണ്ട് ചെറിയ തോതിൽ മാത്രമേ വൈറസിനെ നിയന്ത്രിക്കാൻ സാധിക്കൂ. കോവിഡ് 19 ഒരാധിയായി ലോകത്തെ പിൻതുടർന്ന് മൂന്നു മാസം വരെയായി. ലോകം പേടിച്ചു നിൽക്കുമ്പോൾ കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുണ്ട്. തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത. കോവിഡിനെ കേരളം എങ്ങനെ പിടിച്ചു കെട്ടുന്നുവെന്ന് അന്വേഷിച്ചാൽ അതിനു പിന്നിൽ പ്രധാനമായും ഒൻപത് ഘടകങ്ങളാകും ഉണ്ടാകുക. മുന്നൊരുക്കം ചൈനയിലെ വുഹാ നിൽ നിന്ന് പടർന്നു പിടിച്ച കോവിഡ് രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ ഒരുങ്ങി. 2020 ജനുവരി 18 നും 22 നും ഇടയ്ക്കുള്ള ഈ അറിയിപ്പിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ എല്ലാ ജില്ലയിലും എത്തി. കേന്ദ സർക്കാരിന്റെ പകർച്ചവ്യാധി വിഭാഗവുമായി ചർച്ച ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിയെടുത്തു. രോഗവ്യാപനത്തിന്റെ വാർത്ത വന്ന് തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന ദ്രുതകർമസേന യോഗം ചേർന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗ്ഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി. പരിശോധന ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യ രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതും കേരളത്തിൽ . വുഹാനിൽ നിന്നെത്തിയ തൃശ്ശൂർകാരി വിദ്യാർത്ഥിനിക്കാണ് കോവിഡ് ബാധിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ത്തലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി. സംസ്ഥാന ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും രാപകൽ പ്രവർത്തനം തുടങ്ങി. കൂടാതെ ഫോണിലൂടെയും ബോധവൽക്കരണം തുടങ്ങി. അടച്ചിടൽ രോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രം ഇളവ്. മാർച്ച് 31 വരെയായിരുന്നു സംസ്ഥാനത്തിന്റെ നിയന്ത്രണം. എന്നാൽ കേരളത്തിനു പിന്നാലെ, കേന്ദ്ര സർക്കാർ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആശുപത്രികൾ സജ്ജം ആഗോള തലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്ത ഘട്ടമായിരുന്നു അടുത്തത്. രോഗബാധ കേരളത്തിലും എത്താനുള്ള സാധ്യത പരിഗണിച്ച് തുടർ നടപടിആസൂത്രണം ചെയ്തു. മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സർക്കാർ നിർദേശം. നിരീക്ഷണം ആശുപത്രി ഐസൊലേഷൻ, ക്വാറന്റൈൻ നടപടികൾക്ക് വേണ്ട സൗകര്യങ്ങളും വിശദാംശങ്ങളും ആരോഗ്യ വകുപ്പ് തയ്യാറാക്കി. 2020 ജനുവരി 24 ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. സഞ്ചാര പഥം രോഗം പിടിപെട്ടവരുടെ സഞ്ചാരപഥം തയ്യാറാക്കി അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ മറ്റൊരു ഘടകം. രോഗം ബാധിച്ചവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലൂടെ ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാൻ സാധിച്ചു. രോഗവ്യാപനം തടയാൻ ഇത് വലിയൊരളവ് സഹായിച്ചു. നിയന്ത്രണം രോഗം പടർന്ന് പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭ ചേർന്ന് നിർണ്ണായകമായ തീരുമാനങ്ങൾ പുറത്തു വന്നു..മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്റി, എസ്.എസ്.എൽ.സി പരീക്ഷകളും എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകളും ആദ്യം മാറ്റി വച്ചിരുന്നില്ല. രോഗവ്യാപനത്തെ തുടർന്ന് ഇതും മാറ്റി. മദ്രസകൾ, അങ്കണവാടികൾ, സിനിമാശാലകൾ എന്നിവയും അടച്ചു . വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആൾക്കൂട്ടം നിയന്ത്രിച്ചു. സാംസ്കാരിക പരിപാടികളും സർക്കാരിന്റെ പൊതു പരിപാടികളും മാറ്റി വച്ചു. ജാഗ്രത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ പരിഹരിക്കാം എന്ന രീതിയിൽ ആശുപത്രികൾ സജ്ജമായി. ഒരു ജില്ലയിൽ രണ്ട് ആശുപത്രികളിലെങ്കിലും ഐസൊലേഷൻ സൗകര്യം സജ്ജമായി. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധിക്കാൻ തുടങ്ങി. ഇവരുടെ യാത്ര സംസ്ഥാന ജില്ല ഐ ഡി എസ് പി സെൽ നിരീക്ഷിച്ചു. ചൈന , ഹോങ്കോങ് , തായ് ലാൻഡ് , സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇൻഡോനേഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോട് വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു . 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവർ ഇന്ത്യയിലെത്തുമ്പോഴും ഇതേ രീതിയിൽ ഹോം ഐസൊലേഷൻ നിർബന്ധമാക്കി. ഒത്തൊരുമ മുൻ വർഷങ്ങളിലെ പ്രളയത്തിനെതിരെ , നിപ എന്ന പകർച്ചവ്യാധി ക്കെതിരെ നാം കാണിച്ച അതേ കാര്യം. പ്രതിസന്ധികളിലെല്ലാം കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകം . കേന്ദ്ര സർക്കാരും , കേരള സർക്കാരും പ്രതിപക്ഷവുമടക്കംപിന്തുണ നൽകി . ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , ബഹു. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി.കെ.കെ.ശൈലജ തുടങ്ങിയവർ മുതൽ ആശാ വർക്കർമാർ വരെ കോവിഡിനെ പ്രതിരോധിക്കുകയെന്ന ഒറ്റച്ചരടിലെ കണ്ണികളായി. കോവിസ് - 19 വ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ 'ബ്രേക്ക് ദി ചെയിൻ' കാമ്പയിൻ നഗരത്തിൽ ഊർജ്ജിതമായി നടപ്പാകുന്നു. സർക്കാർ സംവിധാനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ, ഓട്ടോറിക്ഷാ ത്തൊഴിലാളികൾ തുടങ്ങിയവർ പ്രവർത്തനത്തിന്റെ ഭാഗമായി. കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനിടയിൽ ചില വ്യാജ വാർത്തകൾ പ്രചാരത്തിലെത്തി. അത് ജനങ്ങളെ പരിഭ്രാന്തരാക്കി തുടങ്ങി. എന്നാൽ അതിനെ പെട്ടെന്നു തന്നെ നിയന്ത്രിച്ചു. ബോധവൽക്കരണത്തിലൂടെ രോഗത്തിന്റെ നിജസ്ഥിതി അറിയാൻ സാധിച്ചു. ഇടയ്ക്കിടെ കൈകൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയും മാസ്ക് ധരിച്ചും ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നും ജനങ്ങൾ കൊറോണയെ പ്രതിരോധിച്ചു കൊറോണക്കാലം കഴിഞ്ഞാലും ഈ നല്ല ശീലങ്ങൾ നമ്മുടെ കൂടെത്തന്നെ വേണം. കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരുന്ന് രസിക്കുമ്പോഴും അവർ നമുക്കു വേണ്ടി നമ്മുടെ ചുറ്റുമുണ്ടായിരുന്നു. ആദ്യം നാം നന്ദി പറയേണ്ടത് അവർക്ക് തന്നെയാണ്. തന്റെ കറുത്ത കരങ്ങളാൽ കൊറോണ നമ്മുടെ ചുറ്റും രാപ്പകലില്ലാതെ സഞ്ചരിക്കുമ്പോഴും അവർ അവരുടെ ദൈവിക കരങ്ങളാൽ നമ്മെ സംരക്ഷിച്ചു. അതെ, ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകർ -" നിരീക്ഷണ കാലാവധി കഴിഞ്ഞു വരുമ്പോൾ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലുമുണ്ടെങ്കിൽ ആ വാർഡിൽ എന്നെ ഡ്യൂട്ടിക്ക് നിയോഗിക്കണം" - കൊറോണ രോഗം ഭേദമായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ജോല മെഡിക്കൽ കോളേജാശുപത്രിയിൽ ജോലിയെടുക്കുന്ന നഴ്സ് രേഷ്മ പറഞ്ഞ വാചകമാണിത്. ജീവിതത്തിനും മരണത്തിനുമിടയിൽ ആണ് അവർ രാപ്പകലില്ലാതെ ജോലി ചെയ്തത്. മറ്റു ജീവനുകൾ രക്ഷിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ ആരോഗ്യ പ്രവർത്തകർക്ക് ആദരാഞ്‌ജലികൾ.കൂടാതെ നിയന്ത്രണങ്ങൾ മറികടക്കാൻ മിനക്കെടാതെ ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പൂട്ടിടാൻ പോലീസ് തെരുവുകളിൽ ഉറക്കമിളച്ചും കാവലിരുന്നു. ഇവരാണ് യഥാർത്ഥ മനുഷ്യർ. അവർക്ക് കോടി കോടി പ്രണാമങ്ങൾ. ഇതുവരെയുള്ള എല്ലാ പ്രതിസന്ധികളെയും നാം ഒന്നിച്ച് അതിജീവിച്ചു. അതുപോലെ ഈ മഹാമാരിയെയും നാം അതിജീവിക്കും. ഇത്രയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി ലോകത്തിനു മുന്നിൽ മാതൃകയാകുകയാണ് നമ്മുടെ കേരളവും, ഇന്ത്യയും. ഒരു ഭാരതീയനായതിലും കേരളീയനായതിലും നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. സ്വയം രക്ഷിക്കൂ, മറ്റുള്ളവരേയും ! കൊറോണ വൈറസിനെതിരെ നമുക്കൊരുമിച്ച് പോരാടാം: ..... Break the virus
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം