വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
പതിവുപോലെ അന്നും അയാൾ നടക്കാനിറങ്ങി.വെറുതെ ഇരിക്കുന്ന ശീലം ഇന്നേവരെ അയാൾക്കുണ്ടയിരുന്നില്ല.വഴിയിലുള്ള ട്രാൻസ്ഫോമറിനു മുന്നിൽ അയാൾ തന്റെ സുഹൃത്തിനെ കാത്തിരുന്നു.അധികം വൈകാതെ അയാൾ വന്നെത്തി. ‘ഹേയ് ജോൺ ഞാൻ വൈകിയോ ?’ ‘ഏയ് ഇല്ല ഞാനിന്ന് നേരത്തെയാ ' ‘എടോ മൊബൈലിലൊക്കെ മെസേജ് വരുന്നു , ഇപ്പോ എന്തോ വൈറസ് ഉണ്ടുപോലും . എന്തോ കൊറോണയോ കൊറോണയോ ആണ് പോലും . ചൈനയിലൊക്കെ അത് പടർന്ന് പിടിക്കുകയാണ് പോലും .’ ‘അങ്ങ് ചൈനയിലെ കാര്യമല്ലേ നമ്മക്കെന്ത് ? ‘ രണ്ട് പേരും കുശലം പറഞ്ഞ് കൊണ്ട് നടത്തം തുടർന്നു. ജോഗിംഗിനു ശേഷം അയാൾ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു . ഭാര്യ കതക് തുറന്നു കൊടുത്തു.‘അല്ല നിനക്കീ സീരിയൽ കാണുന്നത് ഒന്ന് നിർത്തിക്കൂടെ ' അപ്പുറത്തെ മുറിയിൽ നിന്ന് ടി വി യുടെ ശബ്ദം കേട്ടുകൊണ്ട് അയാൾ പറഞ്ഞു. ‘നിങ്ങൾ ആണുങ്ങൾക്ക് പുറത്ത് പോയി ഒത്തിരി നേരം ഇരിക്കാനും ,സുഹൃത്തുക്കളുടെ കൂടെ ചുറ്റി നടന്ന് ആഘോഷിച്ച് നേരം കളയാനുമാകും ,എന്നാൽ ഞങ്ങൾ സ്ത്രീകളുടെ കാര്യം ഇതുപോലെയാണോ ?ജോലി തിരക്ക് കഴിഞ്ഞ് ഒന്ന് സമാധാനിച്ചിരിക്കാൻ ഈ സീരിയൽ മാത്രമേ ഉള്ളൂ , പക്ഷെ ഞാനിപ്പൊ കാണുന്നത് ന്യൂസാ...... കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നിങ്ങളിനി പുറത്ത് പോവണ്ട .’ അവൾ പറഞ്ഞു നിർത്തി. ‘അത് ഇവിടെ അടുത്തൊന്നും അല്ലല്ലോ നീ പേടിക്കണ്ട ' പിറ്റേ ദിവസവും അയാൾ പതിവുപോലെ നടക്കാനിറങ്ങി. രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു, എങ്കിലും അയാൾ നടത്തം ഒഴിവാക്കിയില്ല.ഭാര്യയുടെ വാക്കുകൾ അയാൾ കേട്ടതായി ഭാവിച്ചില്ല .അങ്ങനെ ഒരു ദിവസം നടത്തം കഴിഞ്ഞു വന്ന അയാൾ കേട്ടത് തന്റെ വീട്ടിന്റെ കുറച്ചപ്പുറത്തുള്ള വീട്ടിലും കൊറോണ രോഗി ഉണ്ടെന്നായിരുന്നു.അയാൾക്ക് അല്പം പരിഭ്രമം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല, നടത്തവും ഒഴിവാക്കിയില്ല. ദിവസങ്ങൾ പിന്നിട്ടു.രാവിലെ ഉറങ്ങിയെഴുന്നേറ്റ അയാൾക്ക് ചുമയും ക്ഷീണവും അനുഭവപ്പെട്ടു. അന്നതത്ര കാര്യമാക്കിയില്ലെങ്കിലും രോഗം ക്രമേണ മൂർച്ഛിച്ചു വന്നു, അയാൾ ആശുപത്രിയിൽ എത്തിച്ചേർന്നു. അയാളുടെ രക്തം പരിശോധനയ്ക്കയച്ചു. ഫലം അയാളെ ഞെട്ടിച്ചു. അയാളും ഒരു കൊറോണ രോഗി ആയിത്തീർന്നിരുന്നു.വൈകാതെ അയാളുടെ ഭാര്യയ്ക്കും രോഗം സ്ഥിതീകരിച്ചു.
|