വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിൽ :-

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതത്തിൽ

ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന കൃഷ്ണന് തന്റെ മുപ്പത്തി മൂന്നാം വയസ്സിൽ ജോലിയിൽ സ്ഥാനക്കയറ്റംലഭിച്ചു.ഇതിനോടനുബന്ധിച്ച്അദ്ദേഹത്തിന് 9 വയസ്സായ മോളും ഭാര്യയുമടങ്ങിയ തന്റെ കൊച്ചു കുടുംബവുമായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് താമസം മാറ്റേണ്ടിവന്നു.ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു പിന്നീടങ്ങോട്ടുളള ദിവസം. അവരുടെ വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും പാക്ക് ചെയ്തു. മാളവിക! അവളെ 'മാളു'എന്നാണ് വിളിക്കാറ്.എന്നും കഥ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശിയാണ് മാളുവിന്റെ കൂട്ട്.ഈയാത്രഇരുവരേയുംസങ്കടപ്പെടുത്തി.നഗരത്തിലെ ജീവിതം മാളുവിനെ മടുപ്പിച്ചു.അസഹ്യമായ ശബ്ദങ്ങൾ, ദുർഗന്ധം, ജലക്ഷാമം!ഇതെല്ലാം അവരുടെ ജീവിത രീതി തന്നെ മാറ്റി. കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും മലിനജലം!വസ്ത്രം അലക്കാൻ മനപൂർവം മറക്കാൻ തുടങ്ങി. വൃത്തിയില്ലായ്മ ആരോഗ്യത്തേയും ഇടയ്ക്കിടെ ബാധിക്കാൻ തുടങ്ങി. മാളവിക അവളുടെ മുത്തശ്ശിയുടെ അടുത്തേക്ക് തന്നെ തിരിച്ചു.ശുചിത്വം ശീലിച്ചവർക്ക് അത് പാലിച്ചല്ലേ പറ്റൂ!.അവളുടെ അമ്മയും അച്ഛനും നഗരജീവിതം തുടരുന്നു. ആർക്കോ എന്തിനോ വേണ്ടി!

മീര.എം.ടി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ