വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/മരമില്ലെങ്കിൽ നാമില്ല
മരമില്ലെങ്കിൽ നാമില്ല
ഒരു രാത്രി അപ്പുക്കുട്ടൻ ഉറങ്ങാതെ ഇങ്ങനെയിരുന്നു അപ്പോൾ അവന്റെ മുത്തശ്ശി അവന് ഒരു കഥ പറഞ്ഞു കൊടുത്തു. ഇതാണ് ആ കഥ മോനെ അപ്പു ഒരു നാട് ആ നാട്ടിൽ ജനങ്ങൾ പണത്തിനു വേണ്ടി കാടുകളെല്ലാം വെട്ടി നിരത്തി തടികളെല്ലാം അന്യ പ്രദേശത്തേക്ക് കയറ്റി വിടുമായിരുന്നു അതായിരുന്നു സ്ഥിരവും അങ്ങനെ ഒരു ദിവസം കുറെ പേർ വന്നു കാടു വെട്ടി ഫാക്ടറി കെട്ടാൻ പോകുവാണെന്നു പറഞ്ഞു. ജനങ്ങളെല്ലാം വട്ടം കൂടി അവരതാ വെട്ടാൻ പോകുന്നു അപ്പോൾ ഒരു കുട്ടി :ചേട്ടാ ഈ കാടു വെട്ടിയാൽ ഇവിടെ ഭയങ്കര ചൂടായിരിക്കില്ലേ അപ്പോൾ മുതലാളി പറഞ്ഞു :ഇല്ല ഇവിടെ ഫാക്ടറി വന്നാൽ ചൂടെല്ലാം പോകും അവരവിടെ കാട് വെട്ടി ഫാക്ടറി പണിതു. അവിടെ ചൂട് കൂടി. അപ്പോൾ ഗ്രാമ സഭ കൂടി ചൂടിന്റെ കാര്യം പ്രസിഡന്റ് പറഞ്ഞു അപ്പോൾ അന്ന് ചൂടിന്റെ കാര്യം പറഞ്ഞ കുട്ടി പറഞ്ഞു "അന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ഇപ്പോൾ അനുഭവിക്ക് അതാണ് പറഞ്ഞത് മരമില്ലെങ്കിൽ നാമില്ല "
|