സുസ്മിതം സുപ്രഭാതം
സുസ്മിതം സുപ്രഭാതം
പുലർകാലേ
നറു നറു തൊരു
ഇളം തെന്നലേറ്റു
കുളിരേകി...
മരച്ചില്ലകൾ മെല്ലെ
മെല്ലെ ഇളകി
മനം കുളിർക്കെ...
ഞാനും സുസ്മിതനായ്
കിളികൾ മൊഴിഞ്ഞു
കള കള നാദം, കിളി കൊഞ്ചലായ്
ഒരു മര്മരമായ്
കാതിൽ മൊഴിഞ്ഞു പ്രകൃതിയാം അമ്മയെ
പരിപോഷിപ്പൂ
മാനവരെ...
അരുതരുതേ മനുഷ്യാ
മരങ്ങൾ, കാട്ടരുവികൾ,
നശിപ്പിക്കരുതേ...
പ്രകൃതിയാം അമ്മയെ
നോവിക്കരുത്...
ഭൂമി ദേവിയെ പ്രകോപിപ്പിച്ചാൽ
പ്രകൃതി ദുരന്തം
സുനിശ്ചിതം മാനവാ...