വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ഭീതി നിറച്ച് കൊറോണ കരുതലോടെ ലോകം!
ഭീതി നിറച്ച് കൊറോണ കരുതലോടെ ലോകം!
നമ്മുടെ ലോകം ഇന്ന് വളരെ ഭീതിയുടെ നിറവിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മാരകരോഗം ലോകത്തിലുടനീളം വ്യാപിച്ചിരിക്കുന്ന ഈ ദിനങ്ങളിൽ ഓരോരുത്തരുടെയും ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് ഭയത്തോടും ആശങ്കയോടും കൂടെയാണ്. ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് കേരളം അടക്കമുള്ള ഓരോ സ്ഥലങ്ങളും പ്രതിരോധ മരുന്നുകളും സാധാരണ മരുന്നുകളും ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. കോവിഡ് 19 എങ്ങനെ പൂർണമായി തടയാം എന്നതിനെ കുറിച്ച് ആർക്കും ഒരു ആശയവുമില്ല. ചൈനയിൽ രൂപമെടുത്ത കോവിഡ് 19 എന്ന വൈറസ് രോഗം കൊറോണ എന്ന വൈറസ് ആണ് പടർത്തുന്നത്. കോവിഡ് 19-ന്റെ പൂർണരൂപം corona virus disease of 2019 എന്നതാണ്. ഈ രോഗം മനുഷ്യരെന്നിലുപരി പക്ഷികൾ, മൃഗങ്ങൾ, തുടങ്ങിയ എല്ലാ ജീവജാലങ്ങൾക്കും ഈ രോഗം പിടിപെടുന്നുണ്ട്. കൊറോണ വൈറസ് എന്ന രോഗം ആദ്യം കണ്ടുപിടിച്ചത് മൃഗങ്ങളിൽ നിന്നാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാനും സാധ്യത വളരെ കൂടുതലാണ്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും നിമോണിയായൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കസ്തംഭം എന്നിവയുമുണ്ടാകും. മരണവും സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകൾ കാരണമാണ്. 2002-2008 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARD രോഗവും 2012-ൽ അറേബ്യയിൽ പടർന്നുപിടിച്ച MERS എന്ന രോഗവും കൊറോണ വൈറസിന്റെ കുടുംബത്തിൽ ഉള്ളവയാണ്. കൊറോണ എന്ന രോഗം ലോകമെമ്പാടും പടർന്നുപിടിച്ചപ്പോൾ എല്ലാ ജനങ്ങളും ആശങ്കയിലായിരുന്നു. എന്നാൽ ആശങ്ക എന്നതിലുപരി ജാഗ്രത യാണ് നമുക്ക് വേണ്ടത്.മുൻകരുതലോടെ മാത്രമേ നമുക്ക് കൊറോണയെ നേരിടാൻ പറ്റുകയുള്ളു. "കരുതലോടെ മുന്നേറുക രോഗം വരാതെ ജീവൻ സംരക്ഷിക്കുക........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം