കലികാലമെല്ലാതെന്തു പറയാൻ
കലിപ്പുതോന്നുന്നു കൊറോണയോട്
കഴിവുംപ്രാപ്തിയുമുള്ള മനുജൻ
ഒന്നുമല്ലാതായിരിക്കുന്നു
ഒരു കുഞ്ഞ് വൈറസിന് മുന്നിൽ.....
പതിറ്റാണ്ടുകൾക്ക്മുൻപുള്ള കാലം
തിരിച്ചെത്തിച്ചു കഴിഞ്ഞു
ലോകം പകച്ചുപോയ് ഈകുഞ്ഞനു മുൻപിൽ
മഹാമാരിയായി പെയ്തിറങ്ങിയ
കൊറോണേ നിനക്ക് മടക്കമില്ലേ?
ജീവൻറെ തുടിപ്പുകൾ എടുക്കാതെ
മറഞ്ഞു കൂടെ ഈ ഭൂമുഖത്തു നിന്നും.