പ്രതിരോധിക്കും നമ്മൾ
പ്രതിവിധികാണും നമ്മൾ
പതറുകയില്ലിനി നമ്മൾ
പൊരുതിജയിക്കും നമ്മൾ
തകർന്നീടില്ലിനി നമ്മൾ
തണലായീടും നമ്മൾ
കരയുകയില്ലിനി നമ്മൾ
കരങ്ങളുയർത്തും നമ്മൾ
കരുണയായീടും നമ്മൾ കരുതലായീടും നമ്മൾ
അണഞീടില്ലിനി നമ്മൾ
അകന്നിരുന്നീടും നമ്മൾ
മാസ്ക് ധരിക്കും നമ്മൾ
കൈകൾകഴുകും നമ്മൾ
മരണമുഖംപോർക്കളമാ-
--ക്കി
അതിജീവിക്കും നമ്മൾ