മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കാൻ കഴിയുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ലോകത്ത് ആദ്യമായി ഈ വൈറസ് സ്ഥ്തീകരിച്ചത് ചൈനയിലെ വുഹാനിലാണ്.1937 ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ 70 വർഷങ്ങളായി പട്ടി,പൂച്ച,എലി,ടർക്കി,കുതിര എന്നീ മൃഗങ്ങളിൽ ഈ രോഗം കണ്ടുവരുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.മൃഗങ്ങളിൽ കണ്ടുവരുന്നതിനാൽ ഇതിനെ സൂണോട്ടിക്ക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു.ജലദോഷം,ന്യുമോണിയ തുടങ്ങിയയാണ് ഇതിന്റെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ,വൃക്കസ്തംഭനം തുടങ്ങിയവയുണ്ടാകാം .മൂക്കോലിപ്പ്,ചുമ,തോണ്ടവേദന,പനി,തലവേദന തുടങ്ങിയാണ് ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ അതോയത് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും.ഇതുവഴി ന്യുമോണിയ,ബ്രോങ്കൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങൾ പിടിപെടാം. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ചുപേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.നിസോറൈലസ് എന്ന നിരയിൽ കോറോണവൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണ വൈറിഡി ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ ശരീരസ്രവങ്ങളിൽ കൂടിയാണ് പകരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും എത്തിക്കുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴൊ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം.വൈറസ് ബാധയുള്ള ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം.ആ വസ്തുക്കൾ ഒരാൾ സ്പർശിച്ച് ആ കൈകൾ കൊണ്ട് മൂക്കിലോ,കൈയിലോ,കണ്ണിലോ തൊട്ടാൽ രോഗം പടരും.കൊറോണ വൈറസിന് ചികിത്സ ഇല്ല.ഇതിൽ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് ലഭിക്കുന്നത്.ശരീരത്തിൽ ജലാംശം നിലനിർത്താൻ ജലം ധാരാളം കുടിക്കാം.ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ആദിത്യ ആർ എസ്സ്
9 ബി വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം