വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ഭൂമിയ്ക്കായി ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയ്ക്കായി ഒരു കരുതൽ

പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.പ്രകൃതിയെന്ന അമ്മ എന്തെല്ലാമാണ് നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.പ്രകൃതിയിലെ ഓരോന്നും വളരെ പ്രധാനപ്പെട്ടതാണ്.ഒരു മരത്തിൽ നിന്നു തന്നെ എന്തെല്ലാമാണ് നമുക്ക് ലഭിക്കുന്നത്.തടി,പഴങ്ങൾ,പൂക്കൾ,തണൽ അങ്ങനെ എന്തെല്ലാം.പ്രകൃതി ഹരിതാഭയണിഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.
എന്നാൽ പ്രകൃതിയ്ക്ക് നമ്മൾ തിരികെ നൽകുന്നതോ? വനനശീകരണത്തിലൂടെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെയും നമ്മൾ പ്രകൃതിയെ നശിപ്പിക്കുകയാണ്.മലകളും മരങ്ങളും പുഴകളും വയലേലകളും പക്ഷികളും ജന്തുമൃഗാദികളും പൂക്കളുമൊക്കെ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി.മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ് പ്രകൃതി എന്ന ചിന്ത വളരെ തെറ്റാണ്.ഈ ഒരു ചിന്ത ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നത്.
ഇതിനൊക്കെ തിരിച്ചടി പ്രകൃതി ഇപ്പോൾ നമുക്ക് ഓഖിയിലൂടെയും പ്രളയത്തിലൂടെയുമൊക്കെ തന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്ന് നമ്മൾ കര കയറി വരുന്നേ ഉള്ളൂ.നാം കടന്നു കയറിയ കാടും പുഴയുമെല്ലാം പ്രകൃതി തിരിച്ചുപിടിക്കുകയാണ്.നമ്മുടെ അമ്മയ്ക്ക് തുല്യമാണ് പ്രകൃതി.അത് നശിപ്പിക്കാനല്ല സംരക്ഷിക്കപ്പെടാനുള്ളതാണ്.
മരങ്ങൾ നട്ടുവളർത്തിയും പുഴകളും കാട്ടരുവികളും മലകളും കുന്നുകളും സംരക്ഷിച്ചും നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാം.പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന ചിന്ത ഉണ്ടെങ്കിൽ നന്ന്.പ്രകൃതിയെ സംരക്ഷിക്കുക....അമ്മ നമ്മളെയും സംരക്ഷിക്കും

സംഗീത
5എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം