വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിസ്നേഹികൾ

പ്രകൃതിസ്നേഹികൾ

ഒരു മനോഹരമായ നാട്. ആ നാട്ടിന്റെ പേര് പാലപ്പൂര് എന്നായിരുന്നു. ആ ഗ്രാമത്തിൽ രണ്ടു പ്രകൃതി സ്നേഹികളായ കുട്ടികൾ-അമ്മുവും മിന്നുവും ഉണ്ടായിരുന്നു. രണ്ടു പേരും മിടുക്കരായിരുന്നു. അവർ പ്രകൃതിസ്നേഹികളായിരുന്നു. ഒരു ദിവസം അമ്മുവും മിന്നുവും മരങ്ങളും ചെടികളുമുള്ള റോഡിന്റെ ഇരുവശങ്ങളിലും കൂടി നടക്കുകയിരുന്നു. അവരുടെ വീട്ടിനടുത്ത് ഒരു വികൃതി കുട്ടിയുണ്ടായിരുന്നു അവന്റെ പേര് മക്കു എന്നായിരുന്നു.പാവം അമ്മുവും മിന്നുവും നട്ടിട്ടു പോയ ചെടികൾക്ക് വെള്ളം എടുക്കാൻ പോയപ്പോൾ മക്കു ആ ചെടികളെയെല്ലാം നശിപ്പിച്ചു. തിരിച്ചെത്തിയ അവർക്ക് നശിച്ചു കിടക്കുന്ന ചെടികളെ കണ്ട് സങ്കടം സഹിക്കാനായില്ല. അവരുടെ അമ്മ വന്ന് അവരെ കൂട്ടിക്കൊണ്ടു പോയി. മക്കുവിന് ചെടികളോ മരങ്ങളോ ഇഷ്ടമല്ല. അവൻ ആരു പറഞ്ഞാലും കേൾക്കുകയില്ല. ഒരു ദിവസം വികൃതികുട്ടനായ മക്കു മരത്തിലിരുന്ന ഒരു കാക്കേ കല്ലെറിഞ്ഞു. കല്ലു കൊണ്ട് വേദനിച്ച കാക്ക മക്കുവിന്റെ തലയിൽ വന്നു കൊത്തി. അതു കണ്ട് എല്ലാവരും ചിരിച്ചു. ദേഷ്യം വന്ന് മക്കു ഒരു സൂത്രം ഒപ്പിച്ചു.അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് മക്കുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ എല്ലാം അമ്മുവിന്റെ വീട്ടിലും റോഡിലും വലിച്ചെറിഞ്ഞു. അത് കണ്ട് അവന് സന്തോഷമായി.
അമ്മുവിന്റേയും മിന്നുവിന്റേയും മുറ്റം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. പാവം അവർ അതെല്ലാം വൃത്തിയാക്കി. അമ്മുവും മിന്നുവും മക്കുവിനെ ഉപദേശിച്ചു. മഴക്കാലം എത്തി നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വയ്ക്കണം എന്നാലെ രോഗങ്ങൾ വരാതിരിക്കൂ. അതു മാത്രമല്ല ധാരാളം മരങ്ങളും ചെടികളും നട്ടാൽ മഴക്കാലത്ത് നല്ലതുപോലെ വളരും. അവരുടെ വാക്ക് മക്കു കേട്ടില്ല. ഒരു ദിവസം സന്ധ്യയായപ്പോൾ നല്ല ശക്തമായി മഴ പെയ്തു. മക്കുവിന്റെ വീടിനു ചുറ്റും മാലിന്യങ്ങളായിരുന്നു.അതുകാരണം പലരോഗങ്ങളും മക്കുവിനു വന്നു. അമ്മുവും മിന്നുവും പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ രോഗം വരില്ലായിരുന്നെന്ന് മക്കുവിനു തോന്നി. മക്കു ഒരു നല്ല പാഠം പഠിച്ചു. അതിലൂടെ അവൻ നല്ല കുട്ടിയായി. അതു മാത്രമല്ല നല്ലൊരു പ്രകൃതി സ്നേഹിയുമായി തീർന്നൂ.

ഐശ്വര്യ പി എസ്
8 എ, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ