വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യരും മൃഗങ്ങളും വനങ്ങളും ചേരുന്നതാണ് പരിസ്ഥിതി.പരിസ്ഥിതി ഇല്ലെങ്കിൽ നാമില്ല.മരങ്ങൾ വെട്ടി നശിപ്പിക്കരുത്.മണ്ണിടിച്ചിൽ തടയാൻ മരങ്ങൾ നട്ടു പിടിപ്പിക്കുക.പുഴയിൽ മാലിന്യം ഒഴുക്കരുത്,പ്ലാസ്റ്റിക് കത്തിക്കരുത്,വാഹനങ്ങളുടെ ഉപയോഗം കുറയ്കുക,ഫാക്ടറികളുടെ മലിനജലം പുഴയിൽ ഒഴുക്കരുത് ഇങ്ങനെയെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കാം.പരിസ്ഥിതിയിൽ മനുഷ്യന്റെ അനാവശ്യ പ്രവർത്തനങ്ങൾ കാരണം ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,പ്രളയം എന്നിവയുണ്ടാകുന്നു.പുഴകളിൽ മണൽ വാരുന്നതു കാരണം കുഴിയുണ്ടായി അപകടങ്ങളുണ്ടാകുന്നു.വയലുകൾ നികത്തുന്നതുകാരണം കൃഷിയിടങ്ങളില്ലാതാകുന്നു.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം വരൾച്ച,വെള്ളപ്പൊക്കം,എന്നീ ദുരന്തങ്ങൾ ഉണ്ടാകുന്നു.വാഹനങ്ങളുടെയും ഫാക്ടറികളുടെയും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയും പുക കാരണം ഓസോൺ പാളിക്ക് വിള്ളലുണ്ടാകുന്നു.


അതുല്യകൃഷ്ണ.ആർ.
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം