വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസര മലിനീകരണം ആത്മഹത്യാപരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര മലിനീകരണം ആത്മഹത്യാപരം

പ്രകൃതിയും മനുഷ്യനും ഈശ്വരനും എല്ലാം ചേർന്നതാണ് ജീവിതം. ഈ ബന്ധം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ മനുഷ്യന്റെ ആസൂത്രണങ്ങളിലെ പിഴവുകൾ കൊണ്ട് നമ്മുടെ പരിസരം അനുദിനം മലിനമാവുകയാണ്.
അന്തരീക്ഷ മലിനീകരണം, പരിസര മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറപ്പെടുന്നതും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതു മൂലം ഉണ്ടാകുന്നതുമായ പുക നമ്മുടെ അന്തരീക്ഷത്തിലെ വായുവിനെ മലിനമാക്കുന്നു. ഉപയാഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ അവ കാലക്രമേണ പല രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും ആ രാസവസ്തുക്കൾ മണ്ണിൽ ചേർന്ന് മണ്ണ് മലിനമായി തീരുകയും ചെയ്യുന്നു.
നമ്മൾ മുൻപ് പറഞ്ഞതിൽ നിന്നും ഉണ്ടാകുന്ന പുക മൂലം അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. തന്മൂലം സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് ഭൂമിയിൽ പതിക്കുകയും നമുക്ക് പലവിധ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ജീവൻ നിലനിർത്തുവാൻ വായു എന്നപോലെ തന്നെ വെള്ളവും ആവശ്യമാണ്. വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ നദികളെയും കടലുകളെയും വിഷമയമാക്കുന്നു. ഇതും പലവിധ രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. കൃഷിക്ക് ആവശ്യമായ ജൈവവളത്തിന് പകരം ഇന്ന് രാസവളപ്രയാഗം നടത്തുന്നു. ഇത് മണ്ണിനെ മലിനമാക്കുന്നു. മഴ പെയ്യുമ്പോൾ മണ്ണിൽ അടിഞ്ഞുകൂടിയിട്ടുള്ള പല രാസപദാർത്ഥങ്ങളും മണ്ണിനടിയിൽ കൂടി നമ്മുടെ കിണറുകളിൽ എത്തുകയും തന്മൂലം നമ്മുടെ കിണറുകളിലെ വെള്ളം മലിനമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭൂമി നശിക്കുകയും തന്മൂലം നമ്മൾ രോഗങ്ങൾക്ക് അടിമകളാവുകയും ചെയ്യുന്നു.

വിഷ്ണുപ്രിയ
5 സി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം