മർത്യാ ഈ ജനനി
നിനക്ക് എന്നിനി മാപ്പുതരും
നിന്റെ ക്രൂരത പരിധി വിട്ടു
നിന്റെ ആയുധങ്ങൾ കൊണ്ട്
ഈ ജനനിയുടെ മാറിൽ നീ
അമ്പ് എയ്യുന്നതു പോലെ
കൊട്ടാരങ്ങൾ തീർത്തു
തീയെന്നപോലെ ചുട്ടുപൊള്ളുന്ന
വേനൽക്കാലത്ത് നിനക്ക്
ആശ്വാസമെന്ന മഴ തരുന്നില്ലേ
നിനക്കു മുൻജന്മ സുകൃതം
പോലെ കുളിർകാറ്റ് നൽകുന്നില്ലേ
പിന്നെ എന്തിന് ഈ കൈയേറ്റം
നടത്തുന്നു
മർത്യാ നീ ഇത് കേട്ടോളൂ
നീ ഇന്ന് ജനനിയെ വേദനിപ്പിക്കുന്നു
നാളെ അതും നിന്റെ
നേരെ തിരിഞ്ഞാൽ
നിനക്ക് രക്ഷപ്പെടാനോ കഴിയില്ല
കണ്ണുനീർ ഒഴുക്കിയിട്ടോ കാര്യമില്ല.....