വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറാണ എന്ന ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറാണ എന്ന ഞാൻ

സൂര്യൻ ഉദിച്ചുവരുന്ന സമയം.ഞാൻ എന്റെ കണ്ണുകൾ മെല്ലെ തുറന്നു.തീർത്തും അപരിചിതമായ സ്ഥലം.എനിക്ക് ചുറ്റും അപരിചിതർ...അവർക്കും എനിക്കും രൂപത്തിൽ തന്നെ വ്യത്യാസം ഉണ്ടായിരുന്നു.അവരുടെ സംസാരത്തിൽ നിന്ന് ഞങ്ങളെല്ലാം സൂക്ഷ്മജീവികളാണെന്ന് എനിക്ക് മനസ്സിലായി.പെട്ടെന്ന് എനിക്ക് എന്തോ സംഭവിക്കും പോലെ തോന്നി.....ആകെ ഒരു കുലുക്കം...ഞാൻ പേടിച്ച് കണ്ണുകൾ അടച്ചു.കുറച്ച് കഴിഞ്ഞ് ഞാൻ പയ്യെ കണ്ണുകൾ തുറന്നു ... ഞാനൊരു മനുഷ്യന്റെ കൈയ്യിലാണ് ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.കുറച്ച് കഴിഞ്ഞപ്പോൾ അയാൾ ആകെ വിയർക്കാൻ തുടങ്ങി.കൈ കൊണ്ട് അയാൾ മുഖം തുടച്ചു....ആ അവസരത്തിൽ ഞാൻ എങ്ങനെയോ അയാളുടെ വായിൽ കയറി....ഭയങ്കര ഇരുട്ടായി എനിക്ക് അനുഭവപ്പെട്ടു...ഞാൻ അയാളുടെ ശരീരത്തിനുള്ളിൽ എത്തി...അവിടെ ഞാൻ സുരക്ഷിതനാണെന്ന് എനിക്ക് തോന്നി.യാത്രാക്ഷീണം കൊണ്ട് ഞാൻ പെട്ടെന്ന് മയങ്ങിപ്പോയി.കുറച്ച് കഴിഞ്ഞ് ഞാൻ പയ്യെ കണ്ണ് തുറന്നു.....ഞാൻ ഞെട്ടിപ്പോയി......എന്നെ പ്പോലെ കുറേ പേ‍ർ എനിക്ക് ചുറ്റും.....നിങ്ങളൊക്കെ എവിടുന്നാ വന്നത് എന്ന് ഞാൻ ചോദിച്ചു....നിന്നെപ്പോലെ തന്നെയാണ് ഞങ്ങളും എത്തിയതെന്ന് കൂട്ടത്തിലെ മുതിർന്ന ഒരാൾ പറഞ്ഞു.....അതുകേട്ട് എനിക്ക് സന്തോഷമായി ... സുരക്ഷിതമായ ഒരിടത്താണല്ലോ ഞാൻ എത്തിയത്....പെട്ടെന്ന് ആ മനുഷ്യൻ ശക്തിയായി ഒന്ന് തുമ്മി..ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള കുറച്ച്പേർ ആ തുമ്മലിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച് പോയി.അതുകണ്ട് ഞാൻ ആകെ പേടിച്ച് വിറച്ചു....അപ്പോൾ ഒരാൾ പറഞ്ഞു പേടിക്കണ്ട പുറത്ത് പോയാലും ഇതുപോലെ സുരക്ഷിതമായ ഒരിടം നമുക്ക് കിട്ടും.....അയാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ഞങ്ങളിൽ ചിലർ ഇങ്ങനെ പുറത്ത് പോയിക്കൊണ്ടിരുന്നു .... അങ്ങനെയിരിക്കെ പുറത്ത് ആരൊക്കെയോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു...ഞങ്ങളുടെ പേര് കൊറോണ എന്നാണെന്നും ഞങ്ങൾ കാരണം ഒരുപാട് ആപത്ത് പുറത്ത് സംഭവിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി.....ശരിക്കും എനിക്ക് ചിരി വന്നു...എന്നെപ്പോലെ ഒരു ചെറിയ ജീവിയെ മനുഷ്യന് ഇത്ര പേടിയോ ....ഞങ്ങളിപ്പോൾ ചൈന എന്ന രാജ്യത്താണെന്ന് മനസ്സിലായി...ഞങ്ങൾ സുഖസമൃദ്ധിയിൽ ജീവിച്ചു...ഞങ്ങൾക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന സത്യം ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു....എന്നാൽ ആ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല....സോപ്പോ,സാനിട്ടൈസർ എന്നു പേരുള്ള വസ്തുവിന് ഞങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന് പുറത്തെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി....എനിക്ക് ആകെ ദേഷ്യം വന്നു....ഈ ലോകം അടക്കിവാഴാൻ ഞങ്ങൾക്ക് ഇനി അധികസമയം ഒന്നും വേണ്ട എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു....രക്ഷപ്പെടാൻ കഴിയുമായിരുന്നിട്ടും ഞങ്ങളെ ഓർത്ത് പേടിച്ച് ഒരുപാട് പേർ മരിച്ചു.................. ഞങ്ങളെ വളർത്തിയത് നിങ്ങൾ മനുഷ്യർ തന്നെയാണല്ലോ....അറിവുള്ളവർ പറയുന്നത് കേൾക്കാതെ ഈ മനുഷ്യർ തന്നെയാണല്ലോ ഞങ്ങളെ വളർത്തിയത്....തനിയെ സഞ്ചരിക്കാൻ സാധിക്കാത്ത ഞങ്ങൾ ഇപ്പോൾ ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു...അതിന് കാരണം മനുഷ്യർ തന്നെയാണല്ലോ....ഇപ്പോൾ ഞാൻ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുണ്ട്....എന്നാൽ ഇവിടുത്തെ ചിലർ ഒഴികെ ബാക്കി എല്ലാവരും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു....ഇവിടെ എല്ലാവരും വളരെ കരുതലോടെയാണ് ജീവിക്കുന്നത്...ഇവിടെ ഞങ്ങൾ കയറിപ്പറ്റിയ ശരീരത്തിൽ നിന്ന് എവിടേക്കും ഞങ്ങൾക്ക് പോകാൻ പറ്റുന്നില്ല.....എല്ലാവരും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുന്നു...ആര് തുമ്മിയാലും ഞങ്ങൾക്ക് മറ്റുള്ളവരുടെ ശരീരത്തിലേക്ക് കയറാൻ പറ്റുന്നില്ല......എന്റെ കൂട്ടുകാരെല്ലാം മരിച്ചു വീഴുകയാണ്.....ഇങ്ങനെയാണെങ്കിൽ അധികനാൾ ഒന്നും ഞങ്ങൾക്ക് ഈ ഭൂമിയിൽ തുടരാനാകില്ല.....ഈ ചെറിയ നാട്ടിൽ ഞങ്ങൾ തോൽക്കുകയാണ്....എല്ലാ നാട്ടിലും ഇപ്പോൾ ഇതുതന്നെയായിരിക്കും അവസ്ഥ....ഞങ്ങൾ ഞങ്ങളുടെ ദിവസം എണ്ണിത്തുടങ്ങിയിരിക്കുന്നു..........

സൂര്യകാന്തി
7 എ, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ