വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

വർഷങ്ങൾക്ക് മുൻപ് നമ്മുടെ ലോകം മരങ്ങളും പക്ഷികളും പുഴകളും കൊണ്ട് വളരെയധികം സുന്ദരമായിരു ന്നു. ഭൂമിയുടെ ഒരു വലിയ മേൽക്കൂരയാണ് മരങ്ങൾ. മരങ്ങൾ മണ്ണ് ഒലിപ്പ് തടയുന്നു, വളരെ അധികം ഓക്സിജൻ തരുന്നു. ഇപ്പോൾ നമ്മൾ മരം വെട്ടു മ്പോൾ ഇത് എല്ലാം നഷ്ടമാകുന്നു. ഇതു പോലെ തന്നെ യാണ് പക്ഷികൾക്കും സംഭവിക്കുന്നത്. മരങ്ങൾ വെട്ടുമ്പോൾ അവർക്കും കൂടുണ്ടാക്കാൻ സ്ഥലം ഉണ്ടാകില്ല. ഇപ്പോൾ എല്ലാവരും പുഴയിലും പറമ്പിലും മാലിന്യങ്ങൾ നിക്ഷേപിക്കും. അതുകൊണ്ട് പുഴ മാലിനമാകുന്നു. മണ്ണിൽ പ്ലാസ്റ്റിക് നിക്ഷേപിച്ചാൽ പ്രകൃതിക്ക് ദോഷമാണ്. പ്ലാസ്റ്റിക് കത്തിക്കുക യാണെങ്കിൽ വായു മലിനീകരണവും ഓസോൺ പാളിക്കു വിള്ളലും വീഴും.

നമ്മൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതും നിർത്തിയാൽ നമ്മുടെ പഴയ ഭൂമിയെ നമുക്ക് തിരിച്ചു കൊണ്ടുവരാം. കടയിലും മറ്റു സ്ഥലങ്ങളിലും പോകുമ്പോൾ പ്ലാസ്റ്റിക് കവർ ഉപയോഗിക്കുന്നതിനു പകരം തുണി സഞ്ചി കൊണ്ടുപോകുക. അതുപോലെ പ്രകൃതിയുടെ വരമായ മരങ്ങളെ നശിപ്പിക്കാതെ ഇരിക്കുക.പക്ഷികൾക്കും നമുക്കും ലോകത്തിനും വേണ്ടി ഒരു നൂറു മരങ്ങൾ നടാം. നമ്മൾ ഇനിയും പ്ലാസ്റ്റിക്കും മാലിന്യങ്ങളും ഒരു സ്ഥലത്തു നിക്ഷേപിച്ചാൽ നമുക്ക് പലതരം പനിയും പുതിയ രോഗങ്ങളും വരുകയും അത് ഈ ലോകം മുഴുവൻ പടർന്നു പിടിക്കും. നിങ്ങൾ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതു നിർത്തിയാലും രോഗങ്ങൾ നമുക്ക് പടർന്നു പിടിക്കാം. അതിനായി നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക. അതായത് അന്നജo കൊഴുപ്പ് പ്രൊട്ടിൻ എന്നിവ വലിയ അളവിൽ പ്രതിരോധശക്തി കൂട്ടാൻ കഴിവുള്ളവയാണ്.

വിറ്റാമിൻ ഡി ഏറ്റവും കൂടുതൽ ലഭിക്കുന്നത് സൂര്യ പ്രകാശത്തിൽ നിന്നാണ്. മത്സ്യം കരൾ മുട്ട പാൽ എന്നിവയിൽ വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ സി ബ്രോക്കോളി കിവി കോളിഫ്ലവർ ഓറഞ്ച് ജ്യൂസ്‌ പപ്പായ മധുരക്കിഴങ്ങ് തക്കാളി എന്നിവ യിൽ ഉണ്ട്. വിറ്റാമിൻ B6 മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും തന്നെ യുണ്ട്. പയറു വർഗ്ഗങ്ങൾ ഓ ട്ട് സ് വാഴപ്പഴം തുടങ്ങിയവ. ക്യാരറ്റ് മത്തങ്ങ ചീര തുടങ്ങിയവയിൽ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ആഹാരത്തിൽ ഇതെല്ലാം കൂടുതൽ ഉൾപെടുത്തുക വഴി നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുക. അതോടൊപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും ചെയ്യുക. അങ്ങനെ നമുക്ക് നല്ലൊരു ഭാവിയെ നിർമിക്കാം


അനുശ്രീ ടി എ
5 സി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം